പ്ര​ദ​ർ​ശ​ന​മേ​ള​യി​ൽ വി​ക​സ​ന സെ​മി​നാ​റു​ക​ൾ‌
Wednesday, February 20, 2019 12:50 AM IST
ക​ൽ​പ്പ​റ്റ: ഇ​ന്ന് മു​ത​ൽ 27 വ​രെ ക​ൽ​പ്പ​റ്റ എ​സ്കെ​എം​ജെ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ത്തു​ന്ന പ്ര​ദ​ർ​ശ​ന​മേ​ള​യി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളെ അ​ധി​ക​രി​ച്ച് വി​ക​സ​ന സെ​മി​നാ​റു​ക​ൾ ന​ട​ക്കും. ഇ​ന്നു രാ​വി​ലെ 10.30ന് ​ന​വ​കേ​ര​ള സൃ​ഷ്ടി​യി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ പ​ങ്ക് എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​ർ സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്റ്റേ​റ്റ് ക​രി​ക്കു​ലം സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം എ.​കെ അ​ബ്ദു​ൾ ഹ​ക്കീം, ഹ​ണി ജി. ​അ​ല​ക്സാ​ണ്ട​ർ, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം കോ​ർ​ഡി​നേ​റ്റ​ർ പി. ​സു​രേ​ഷ്കു​മാ​ർ എ​ന്നി​വ​ർ വി​ഷ​യം അ​വ​ത​രി​പ്പി​ക്കും.
21നു ​രാ​വി​ലെ 10ന് ​ആ​യു​ർ​വേ​ദ​ത്തി​ലൂ​ടെ അ​രി​വാ​ൾ ചി​കി​ൽ​സ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ക്കും. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജി. അ​ഞ്ജ​ലി അ​ൽ​ഫോ​ണ്‍​സ വി​ഷ​യം അ​വ​ത​രി​പ്പി​ക്കും. ഉ​ച്ച​യ്ക്ക് ശേഷം 2.30ന് ​ഗോ​ത്ര​വ​ർ​ഗ വി​ക​സ​നം ഇ​നി എ​ങ്ങോ​ട്ട് എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന​വ​കു​പ്പ് റി​ട്ട​യേ​ർ​ഡ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഇ.​ജെ. ജോ​സ​ഫ് പ്രസംഗിക്കും. ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
22നു ​രാ​വി​ലെ 10ന് ​വ​യോ​ജ​ന സം​ര​ക്ഷ​ണം സ​മൂ​ഹ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് സെ​മി​നാ​ർ.
ബ​ത്തേ​രി ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്രൊ​ബേ​ഷ​ണ​റി ഓ​ഫി​സ​ർ അ​ഷ​റ​ഫ് കാ​വി​ൽ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. 11ന് ​ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ ലിം​ഗ​സ​മ​ത്വ​വും സാ​മൂ​ഹി​ക അ​വ​ബോ​ധ​വും എ​ന്ന വി​ഷ​യം ഡോ. ​ടി.​കെ. ശി​വ​രാ​മ​ൻ അ​വ​ത​രി​പ്പി​ക്കും.
ഉ​ച്ച​യ്ക്ക് 12ന് ​അ​വ​ധി​ക്കാ​ല പോ​റ്റി വ​ള​ർ​ത്ത​ൽ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഷോ​ർ​ട്ട് ഫി​ലിം പ്ര​ദ​ർ​ശി​പ്പി​ക്കും. തു​ട​ർ​ന്ന് ച​ർ​ച്ച ന​ട​ക്കും. ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് നാ​ഷ​ണ​ൽ ന്യൂ​ട്രീ​ഷ​ൻ മി​ഷ​ൻ-​ഉ​ദ്ദേ​ശ്യ​ങ്ങ​ളും ല​ക്ഷ്യ​ങ്ങ​ളും മൂ​ന്നി​ന് സ്ത്രീ​യും നി​യ​മ​ങ്ങ​ളും എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ സെ​മി​നാ​ർ ന​ട​ക്കും.
23നു ​രാ​വി​ലെ 10.30 മു​ത​ൽ കാ​ർ​ഷി​ക വ​യ​നാ​ട് പ്ര​ള​യ​ത്തി​ന് മു​ന്പും ശേ​ഷ​വും എ​ന്ന വി​ഷ​യ​ത്തി​ലൂ​ന്നി ച​ർ​ച്ച​ക​ൾ ന​ട​ക്കും. വ​യ​നാ​ടി​നേ​റ്റ പ്ര​ള​യാ​ഘാ​തം- കാ​ര​ണ​ങ്ങ​ളും പ​രി​ഹാ​ര​മാ​ർ​ഗ്ഗ​ങ്ങ​ളും (ക​ബ​നി പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ പി.​യു. ദാ​സ്), സം​യോ​ജി​ത കാ​ർ​ഷി​ക മു​റ​ക​ൾ (കൃ​ഷി​വ​കു​പ്പ് റി​ട്ട. ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ പി. ​വി​ക്ര​മ​ൻ), ശാ​സ്ത്രീ​യ മ​ണ്ണ് പ​രി​ശോ​ധ​ന​യു​ടെ ആ​വ​ശ്യ​ക​ത (മാ​ന​ന്ത​വാ​ടി മ​ണ്ണ് പ​രി​ശോ​ധ​നാ ലാ​ബ് കൃ​ഷി ഓ​ഫീ​സ​ർ എ.​ടി. വി​നോ​യ്) എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​യി​രി​ക്കും സെ​മി​നാ​ർ.
24നു ​രാ​വി​ലെ 10ന് ​വ്യ​ക്തി​ത്വ വി​ക​സ​ന​വും ക​രി​യ​ർ ഗൈ​ഡ​ൻ​സും എ​ന്ന വി​ഷ​യ​ത്തി​ൽ ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫി​സ​ർ എം.​ആ​ർ ര​വി​കു​മാ​ർ സെ​മി​നാ​ർ ന​യി​ക്കും. 11ന് ​ഓ​പ​ണ്‍ ക്വി​സ് മ​ൽ​സ​രം ന​ട​ക്കും. 25ന് ​രാ​വി​ലെ 10.30ന് Experiential toursim. A progress step for Wayanad Toursim എ​ന്ന മു​ഖ്യ വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ക്കും. ഉ​ച്ച​യ്ക്ക് 2.30ന് ​ഫ​യ​ർ ആ​ന്‍റ് സേ​ഫ്റ്റി ബോ​ധ​വ​ത്്ക​ര​ണ പ​രി​പാ​ടി​യു​മു​ണ്ടാ​വും.
26നു ​രാ​വി​ലെ 10.30ന് ​പ്ര​കൃ​തി​യോ​ട് ഇ​ണ​ങ്ങാം പ്ര​ള​യാ​ന​ന്ത​രം എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ക്കും. മീ​ന​ങ്ങാ​ടി ജി​എ​ച്ച്എ​സ്എ​സി​ലെ പി. ​ശി​വ​പ്ര​സാ​ദ് ക്ലാ​സെ​ടു​ക്കും.
ഉ​ച്ച​യ്ക്ക് 2.30ന് ​പ്ര​ള​യാ​ന​ന്ത​ര വ​യ​നാ​ട്, പോ​ഷ​കാ​ഹാ​ര ശു​ചി​ത്വ പ്ര​തി​സ​ന്ധി​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ലും സെ​മി​നാ​റു​ണ്ടാ​വും. 27നു ​രാ​വി​ലെ 10.30ന് ​സു​സ്ഥി​ര വ​യ​നാ​ടും ല​ഘു സം​രം​ഭ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ കു​ടും​ബ​ശ്രീ ജി​ല്ലാ റി​സോ​ഴ്സ് പേ​ഴ്സ​ണ്‍ കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ ക്ലാ​സെ​ടു​ക്കും.

സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ

ക​ൽ​പ്പ​റ്റ: പ്ര​ദ​ർ​ശ​ന​മേ​ള​യി​ൽ എ​ല്ലാ ദി​വ​സ​വും വൈ​കിട്ട് 6.30ന് ​വൈ​വി​ധ്യ​മാ​ർ​ന്ന സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. ഇ​ന്ന് വൈ​കീ​ട്ട് 6.30ന് ​താ​മ​ര​ശേ​രി ചു​രം ബാ​ന്‍റി​ന്‍റെ മ്യൂ​സി​ക്ക​ൽ നൈ​റ്റ്, 21ന് ​ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​ൻ അ​ൻ​വ​ർ സാ​ദ​ത്ത്, സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ ന​യി​ക്കു​ന്ന മെ​ഗാ ഗാ​ന​മേ​ള, 22ന് ​ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​ൻ ചെ​ങ്ങ​ന്നൂ​ർ ശ്രീ​കു​മാ​ർ, രോ​ഷ്ണി മേ​നോ​ൻ ടീം ​ന​യി​ക്കു​ന്ന മ്യൂ​സി​ക്ക​ൽ ഈ​വ​ന്‍റ്- ഓ​ൾ​ഡ് ഈ​സ് ഗോ​ൾ​ഡ്, 23ന് ​കോ​ഴി​ക്കോ​ട് കോ​മ​ഡി ക്യാ​ന്പ​യി​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ഹാ​സ്യ ക​ലാ​വി​രു​ന്ന്, 24ന് ​പ്ര​ദീ​പ് ഹു​ഡി​നോ അ​വ​ത​രി​പ്പി​ക്കു​ന്ന മാ​ജി​ക് ഷോ-​മാ​ജി​ക് ഫി​യ​സ്റ്റ, 25ന് ​വ​യ​നാ​ട് നേ​ര് നാ​ട​ൻ ക​ലാ​വേ​ദി, ക​ൽ​പ്പ​റ്റ ഉ​ണ​ർ​വ് നാ​ട​ൻ ക​ലാ​പ​ഠ​ന​കേ​ന്ദ്രം എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ട​ൻ ക​ലോ​ൽ​സ​വം, 26ന് ​ഇ​ശ​ൽ തേ​ൻ​ക​ണം, കോ​ഴി​ക്കോ​ട് ഹ​ണി ഡ്രോ​പ്സ് അ​വ​ത​രി​പ്പി​ക്കു​ന്ന ഫ്യൂ​ഷ​ൻ ഷോ, 27​ന് കെ​പി​എ​സി​യു​ടെ 64ാമ​ത് നാ​ട​കം-​മ​ഹാ​ക​വി കാ​ളി​ദാ​സ​ൻ.