ആ​ദി​വാ​സി ക്ഷേ​മ​ത്തി​ന് മ​നു​ഷ്യ​സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യും: മ​ന്ത്രി
Wednesday, February 20, 2019 12:50 AM IST
മാ​ന​ന്ത​വാ​ടി: ആ​ദി​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ മ​നു​ഷ്യ​സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​മെ​ന്ന് മ​ന്ത്രി എ.​കെ. ബാ​ല​ൻ പ​റ​ഞ്ഞു. ആ​ദി​വാ​സി ഗോ​ത്ര​മ​ഹാ​സ​ഭ സം​ഘ​ടി​പ്പി​ച്ച പ​തി​നാ​റാ​മ​ത് മു​ത്ത​ങ്ങാ ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഗോ​ത്ര​വി​ഭാ​ഗ​ത്തി​ന്‍റെ ഉ​ന്ന​മ​ന​ത്തി​നാ​യി വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​ത് ഇ​വ​രു​ടെ ജീ​വി​ത​ത്തി​ൽ കാ​ത​ലാ​യ മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. മെ​ന്‍റ​ർ ടീ​ച്ച​ർ നി​യ​മ​ന​ത്തി​ലൂ​ടെ ആ​ദി​വാ​സി കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​വും ആ​ഭ്യ​സ്ഥ​വി​ദ്യ​രാ​യ ആ​ദി​വാ​സി​ക​ൾ​ക്ക് ജോ​ലി​യു​മാ​ണ് ഉ​റ​പ്പാ​ക്കി​യ​ത്.
വ​യ​നാ​ട്ടി​ൽ തു​ട​ക്ക​മി​ട്ട പ​ദ്ധ​തി അ​ട്ട​പ്പാ​ടി​യി​ലും ആ​രം​ഭി​ച്ചു. അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം സം​സ്ഥാ​നം മു​ഴു​വ​ൻ വ്യാ​പി​പ്പി​ക്കും. സ്പെ​ഷൽ റി​ക്രൂ​ട്ട് മെ​ന്‍റി​ലൂ​ടെ ആ​ദി​വാ​സി യു​വാ​ക്ക​ൾ​ക്കും യു​വ​തി​ക​ൾ​ക്കും പോ​ലീ​സി​ലും എ​ക്സൈ​സി​ലും ജോ​ലി ന​ൽ​കി. മ​റ്റു വ​കു​പ്പു​ക​ളി​ലും സ്പെ​ഷൽ റി​ക്രൂ​ട്ട്മെ​ന്‍റ് ന​ട​ത്തും. ആ​യി​ര​ത്തി അ​ഞ്ഞൂ​റോ​ളം പേ​രെ വി​ദേ​ശ​ത്തേ​ക്ക് ജോ​ലി​ക്ക് അ​യ​ക്കു​ക​യാ​ണ്. 250പേ​ർ ഇ​തി​ന​കം പോ​യി. ജോ​ലി​യും വി​സ​യും സ​ർ​ക്കാ​ർ ഉ​റ​പ്പാ​ക്കി​യാ​ണ് അ​യ​ക്കു​ന്ന​ത്. വി​മാ​ന ടി​ക്ക​റ്റും ന​ൽ​കും. ഭൂ​ര​ഹി​ത​രാ​യ മു​ഴു​വ​ൻ ആ​ദി​വാ​സി​ക​ൾ​ക്കും ഭൂ​മി ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. 3204 ഏ​ക്ക​ർ ഭൂ​മി ഇ​തി​ന​കം ന​ൽ​കി. പ​തി​നൊ​ന്നാ​യി​രം ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളാ​ണ് ഇ​നി സം​സ്ഥാ​ന​ത്ത് ഭൂ​ര​ഹി​ത​രാ​യി ഉ​ള്ള​ത്. ഇ​വ​ർ​ക്കും ഭൂ​മി ന​ൽ​കും. ആ​റ​ളം ആ​ദി​വാ​സി കേ​ന്ദ്ര​ത്തി​ൽ 80 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ​കൂ​ടി ന​ട​പ്പാ​ക്കും. വി​ദ്യാ​ഭ്യാ​സ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കി കി​ഫ്ബി വ​ഴി 12 പു​തി​യ പ​ദ്ധ​തി​ക​ൾ​കൂ​ടി ആ​ദി​വാ​സി ക്ഷേ​മ​ത്തി​നാ​യു​ണ്ട്. ആ​ദി​വാ​സി​ക​ളെ ഈ ​സ​ർ​ക്കാ​ർ മ​റ​ക്കി​ല്ല. ഈ ​തി​രി​ച്ച​റി​വി​ലാ​ണ് സി.​കെ. ജാ​നു എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നോ​ട് അ​നു​ഭാ​വം പു​ല​ർ​ത്തു​ന്ന​ത്. ജാ​നു അ​ട​ക്ക​മു​ള്ള​വ​രു​ടെ ആ​ഗ്ര​ഹാ​ഭി​ല​ഷ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ത​ന്നെ ആ​ദി​വാ​സി മേ​ഖ​ല​യി​ൽ സ​ർ​ക്കാ​ർ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ബാ​ബു കൊ​ട്ടി​യൂ​ർ, ഗോ​ത്ര​മ​ഹാ​സ​ഭ​യു​ടെ ത​മി​ഴ്നാ​ട് പ്ര​തി​നി​ധി മു​രു​കേ​ശ​ൻ ക​ന്യാ​കു​മാ​രി, ക​ർ​ണാ​ട​ക പ്ര​തി​നി​ധി മു​ത്ത​ൻ, മാ​മ​ൻ മാ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ.​കെ. സു​രേ​ന്ദ്ര​ൻ ര​ചി​ച്ച ’തി​രു​നെ​ല്ലി​യി​ലും മു​ത്ത​ങ്ങ​യി​ലും പി​ന്നീ​ട് സം​ഭ​വി​ച്ച​ത്’ പു​സ്ത​കം സി.​കെ. ജാ​നു സി​വി​ക് ച​ന്ദ്ര​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. നൂ​റ് ക​ണ​ക്കി​ന് ആ​ദി​വാ​സി​ക​ൾ അ​ണി​നി​ര​ന്ന പ്ര​ക​ട​ന​വും ഉ​ണ്ടാ​യി​രു​ന്നു.