വെ​ള്ള​മു​ണ്ട ഐ​ടി​ഐ: താ​ത്്കാ​ലി​ക കെ​ട്ടി​ട​ത്തി​ൽ ഉ​ട​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും
Wednesday, February 20, 2019 12:50 AM IST
വെ​ള്ള​മു​ണ്ട: കഴിഞ്ഞ ദിവസം മ​ന്ത്രി​സ​ഭാ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി​യ വെ​ള്ള​മു​ണ്ട ഗ​വ. ഐ​ടി​ഐ താ​ൽ​കാ​ലി​ക കെ​ട്ടി​ട​ത്തി​ൽ ഉ​ട​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. വാ​ട​ക ന​ൽ​കി​യാ​ണ് ഈ ​കെ​ട്ടി​ടം ഐ​ടി​ഐയ്ക്കാ​യി സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. സ്ഥി​രം സം​വി​ധാ​ന​ത്തി​നാ​യി സ്ഥ​ലം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.താ​ത്്കാ​ലി​ക കെ​ട്ടി​ട​വും ഐ​ടി​ഐ​യ്ക്കാ​യി വാ​ങ്ങി​യ സ്ഥ​ല​വും ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ദ​ർ​ശി​ച്ചു. വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ​ണി, ഐ​ടി​ഐ നോ​ഡ​ൽ ഓ​ഫീ​സ​ർ ക​ൽ​പ്പ​റ്റ ഐ​ടി​ഐ പ്രി​ൻ​സി​പ്പ​ൽ, പ​ഞ്ചാ​യ​ത്ത് മെംബ​ർ​മാ​ർ, തൊ​ഴി​ൽ നൈ​പു​ണ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.