മു​ത്ത​ങ്ങ ദി​നാ​ച​ര​ണ​വും ജോ​ഗി അ​നു​സ്മ​ര​ണ​വും ന​ട​ത്തി
Wednesday, February 20, 2019 12:50 AM IST
മാ​ന​ന്ത​വാ​ടി: ആ​ദി​വാ​സി ഗോ​ത്ര​മ​ഹാ​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​തി​നാ​റാം മു​ത്ത​ങ്ങ ദി​നാ​ച​ര​ണ​വും ജോ​ഗി അ​നു​സ്മ​ര​ണ​വും ന​ട​ത്തി. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് ഗോ​ത്ര​മ​ഹാ​സ​ഭ അ​ധ്യ​ക്ഷ സി.​കെ. ജാ​നു ഉ​ദ്ഘാ​ട​നം ചെ​യ്തു.
ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് മു​ത്ത​ങ്ങ ജോ​ഗി സ്മൃ​തി മ​ണ്ഡ​ത്തി​പ​ത്തി​ൽ ഗോ​ത്ര പൂ​ജ​യും ന​ട​ത്തി. മാ​മ​ൻ മാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഐ​ക്യ മ​ല​യ​ര​യ മ​ഹാ​സ​ഭ നേ​താ​വ് ഹ​രീ​ഷ് ഇ​ടു​ക്കി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. രാ​ജു പു​ൽ​പ്പ​ള്ളി, മോ​ഹ​ൻ​ദാ​സ് കോ​ട്ട​യം, മു​രു​കേ​ശ​ൻ ക​ന്യാ​കു​മാ​രി, ച​ന്ദ്ര​ൻ കാ​ര്യ​ന്പാ​ടി, ദേ​വി ച​ക്കി​ണി, റീ​ന അ​പ്പ​പ്പാ​റ, ര​വി ബ​ത്തേ​രി, ബാ​ബു കൊ​ട്ടി​യൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഭൂ​മി​ക്കു വേ​ണ്ടി​യു​ള്ള സ​മ​രം തു​ട​രു​മെ​ന്ന് ആ​ദി​വാ​സി ഗോ​ത്ര​മ​ഹാ​സ​ഭ സം​സ്ഥാ​ന അ​ധ്യ​ക്ഷ സി.​കെ. ജാ​നു. ഭൂ​ര​ഹി​ത​രാ​യ മു​ഴു​വ​ൻ ആ​ദി​വാ​സി​ക​ൾ​ക്കും ഭൂ​മി ല​ഭ്യ​മാ​കും വ​രെ സ​മ​രം തു​ട​രു​മെ​ന്നും ലോ​ക​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മോ എ​ന്ന​ത് ഇ​പ്പോ​ൾ പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നും സി.​കെ. ജാ​നു മാ​ന​ന്ത​വാ​ടി​യി​ൽ പ​റ​ഞ്ഞു.