ദേ​ശീ​യ​ത​ല​ത്തി​ൽ ഇ​ട​തു​പ​ക്ഷ ഐ​ക്യം ശ​ക്തി​പ്പെ​ടു​ത്ത​ണം: എം.​എ​സ്. ജ​യ​കു​മാ​ർ
Wednesday, February 20, 2019 12:50 AM IST
മാ​ന​ന്ത​വാ​ടി: ദേ​ശീ​യ​ത​ല​ത്തി​ൽ ഇ​ട​തു​പ​ക്ഷ ഐ​ക്യം ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്ന് സി​പി​ഐ-​എം​എ​ൽ റെ​ഡ്ഫ്ലാ​ഗ് അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി എം.​എ​സ്. ജ​യ​കു​മാ​ർ പ​റ​ഞ്ഞു. എ. ​വ​ർ​ഗീ​സ് ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്പു​ത​ന്നെ ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ഒ​രു അ​ടി​ത്ത​റ രൂ​പ​പ്പെ​ടു​ത്ത​ണം. കോ​ണ്‍​ഗ്ര​സി​ൽ നി​ന്നും ബി​ജെ​പി​യി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി ഇ​ട​തു​പ​ക്ഷ​ത്തി​ന് ഒ​രു ബ​ദ​ൽ ആ​വ​ശ്യ​മാ​ണ്. ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ചി​ത​റി​ക്കി​ട​ക്കു​ന്ന ശ​ക്തി​ക​ളെ ഒ​ന്നി​പ്പി​ക്ക​ണം. ഇ​തു​പ​യോ​ഗി​ച്ച് ഭ​ര​ണ​വ​ർ​ഗ​ത്തി​ന്‍റെ തെ​റ്റാ​യ ന​യ​ങ്ങ​ൾ തി​രു​ത്ത​ണം. ഐ​ക്യ​വും സ​മ​ര​വു​മെ​ന്ന രീ​തി​യി​യാ​ണ് സി​പി​ഐ-​എം​എ​ൽ റെ​ഡ്ഫ്ലാ​ഗ് സ്വീ​ക​രി​ക്കു​ന്ന​ത്. അ​താ​ണ് മാ​ർ​ക്സി​സ്റ്റ് ആ​ചാ​ര്യ​ൻ​മാ​ർ മു​ന്നോ​ട്ട് വ​ച്ച രീ​തി​യെ​ന്നും ഈ ​പാ​ത​യാ​ണ് എ. ​വ​ർ​ഗീ​സ് സ്വീ​ക​രി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​സി. ഉ​ണ്ണി​ച്ചെ​ക്ക​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കു​ന്നേ​ൽ കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി​യു​സി​ഐ അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി ചാ​ൾ​സ് ജോ​ർ​ജ്, സി​പി​ഐ-​എം​എ​ൽ റെ​ഡ്ഫ്ലാ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി എ.​എ​ൻ. സ​ലിം കു​മാ​ർ, എ. ​വ​ർ​ഗീ​സി​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ അ​പ്പു ബാ​ലു​ശേ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​വ​ർ​ത്ത​ക​ർ വ​ർ​ഗീ​സി​ന്‍റെ ഒ​ഴു​ക്ക​ൻ​മൂ​ല​യി​ലെ കു​ടീ​ര​ത്തി​ലും വ​ർ​ഗീ​സ് വെ​ടി​യേ​റ്റു​വീ​ണ തി​രു​നെ​ല്ലി കൂ​ന്പാ​ര​ക്കു​നി​യി​ലും പ്ര​ഭാ​ത​ഭേ​രി​യും പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി.