ജി​ല്ലാ​ത​ല മേ​ള​യ്ക്ക് ഇ​ന്ന് തു​ട​ക്കം
Wednesday, February 20, 2019 12:51 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​യി​രം ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ജി​ല്ലാ​ത​ല പ​രി​പാ​ടി​ക​ൾ ഇ​ന്നു തു​ട​ങ്ങും. ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഒൗ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം 21നു ​വൈ​കീ​ട്ട് നാ​ലി​ന് ക​ൽ​പ്പ​റ്റ എ​സ്കെ​ഐഎം​ജെ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ മ​ന്ത്രി കെ.​കെ ശൈ​ല​ജ നി​ർ​വ​ഹി​ക്കും. സി.​കെ ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ആ​വാ​സ് ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി, പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​ർ​ക്കു​ള്ള വാ​യ്പാ വി​ത​ര​ണം എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും ച​ട​ങ്ങി​ൽ മ​ന്ത്രി നി​ർ​വ​ഹി​ക്കും. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന നേ​ട്ട​ങ്ങ​ൾ വി​ളം​ബ​രം ചെ​യ്ത് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​ന​മേ​ള​യും ര​ണ്ടു​ല​ക്ഷം പേ​ർ​ക്കു​ള്ള പ​ച്ച​ക്ക​റി വി​ത്ത് വി​ത​ര​ണ​വും ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലെ ഓ​ണ്‍​ലൈ​ൻ ടി​ക്ക​റ്റിം​ഗ് ഉ​ദ്ഘാ​ട​നം ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​പ്ര​ഭാ​ക​ര​ൻ മാ​സ്റ്റ​ർ, ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​നി​താ ജ​ഗ​ദീ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഉ​ഷാ ത​ന്പി, ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ, ല​താ ശ​ശി, ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി.​എം. നാ​സ​ർ, വി​വി​ധ രാ​ഷ്ട്രീ​യ​പ്പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, ജി​ല്ലാ ക​ള​ക്ട​ർ എ.​ആ​ർ. അ​ജ​യ​കു​മാ​ർ, എ​ഡി​എം കെ. ​അ​ജീ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
മൂ​ന്നു വ​ർ​ഷ​ക്കാ​ലം സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ക​യെ​ന്ന​താ​ണ് ആ​യി​രം ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ല​ക്ഷ്യം. ഇ​ന്ന് മു​ത​ൽ 27 വ​രെ​യാ​ണ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ. എ​ല്ലാ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും മൂ​ന്നു ദി​വ​സ​ത്തെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളാ​ണ് ന​ട​ത്തു​ക.
ജി​ല്ലാ​ത​ല​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന പ്ര​ദ​ർ​ശ​നം, കൃ​ഷി, ആ​രോ​ഗ്യം, ആ​ദി​വാ​സി വി​ക​സ​നം, വി​ദ്യാ​ഭ്യാ​സം, ടൂ​റി​സം മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സെ​മി​നാ​റു​ക​ൾ, സാം​സ്്കാ​രി​ക പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും സം​ഘ​ടി​പ്പി​ക്കും.
പൂ​ർ​ത്തീ​ക​രി​ച്ച വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും പു​തി​യ പ​ദ്ധ​തി​ക​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും ന​ട​ക്കും. 27നു ​ഉ​ച്ച​യ്ക്ക് ശേഷം ര​ണ്ടി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ ക​ള​ക്ട​ർ എ.​ആ​ർ. അ​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​നി​താ ജ​ഗ​ദീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, രാ​ഷ്‌ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ