ഉ​മ്മ​ൻ​ചാ​ണ്ടി ഇ​ന്ന് വ​യ​നാ​ട്ടി​ൽ
Wednesday, February 20, 2019 12:51 AM IST
ക​ൽ​പ്പ​റ്റ: മു​ൻ​മു​ഖ്യ​മ​ന്ത്രി​യും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ഉ​മ്മ​ൻ​ചാ​ണ്ടി ഇ​ന്ന് വ​യ​നാ​ട്ടി​ലെ​ത്തും. ഉ​ച്ച​യ്ക്ക് ശേഷം ര​ണ്ടി​ന് ക​ൽ​പ്പ​റ്റ​യി​ലെ​ത്തു​ന്ന ഉ​മ്മ​ൻ​ചാ​ണ്ടി ര​ണ്ട​ര​ക്ക് ക​ശ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ ഭീ​ക​ര​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച ഹ​വീ​ൽ​ദാ​ർ വി.​വി. വ​സ​ന്ത​കു​മാ​റി​ന്‍റെ തൃ​ക്കൈ​പ്പ​റ്റ​യി​ലെ ത​റ​വാ​ട് വീ​ട് സ​ന്ദ​ർ​ശി​ക്കും.
തു​ട​ർ​ന്ന് മൂ​ന്ന​ര​ക്ക് മേ​പ്പാ​ടി​യി​ൽ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന കാ​സ​ർ​ഗോ​ഡ് സി​പി​എം അ​ക്ര​മി​ക​ൾ കൊ​ല​പ്പെ​ടു​ത്തി​യ കൃ​പേ​ഷ്, ശ​ര​ത്‌ലാ​ൽ അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ലും പ​ങ്കെ​ടു​ക്കും.