ജന്മം ​ഭൂ​മി : ഹ​ർ​ത്താ​ൽ സമാധാനപരം
Wednesday, February 20, 2019 12:51 AM IST
ഗൂ​ഡ​ല്ലൂ​ർ: ജ​ന്മം ഭൂ​മി പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗൂ​ഡ​ല്ലൂ​ർ മ​ണ്ഡ​ലം ജ​ന​കീ​യ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗൂ​ഡ​ല്ലൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ന​ട​ന്ന 24 മ​ണി​ക്കൂ​ർ ഹ​ർ​ത്താ​ൽ പൂ​ർ​ണം.
ഗൂ​ഡ​ല്ലൂ​ർ, ദേ​വ​ർ​ഷോ​ല, പാ​ട​ന്ത​റ, ബി​ദ​ർ​ക്കാ​ട്, പാ​ട്ട​വ​യ​ൽ, നെ​ല്ലാ​ക്കോ​ട്ട, പ​ന്ത​ല്ലൂ​ർ, ഉ​പ്പ​ട്ടി, ചേ​ര​ന്പാ​ടി, കൊ​ള​പ്പ​ള്ളി, അ​യ്യം​കൊ​ല്ലി, എ​രു​മാ​ട്, ഓ​വാ​ലി, നാ​ടു​കാ​ണി, ദേ​വാ​ല, ന​ടു​വ​ട്ടം, മ​സി​ന​ഗു​ഡി തു​ട​ങ്ങി​യ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലെ​ല്ലാം ക​ട ക​ന്പോ​ള​ങ്ങ​ൾ അ​ട​ഞ്ഞ് കി​ട​ന്നു. ടാ​ക്സി​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യി​ല്ല. സ​ർ​ക്കാ​ർ ബ​സു​ക​ൾ സാ​ധാ​ര​ണ പോ​ലെ പ്ര​വ​ർ​ത്തി​ച്ചു. ചി​ല സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ഓ​ടി. എ​വി​ടെ​യും അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.
ടാ​ക്സി​ക​ൾ സ​ർ​വീ​സ് ന​ട​ത്താ​ത്ത​തി​നാ​ൽ ചി​ല സ്കൂ​ളു​ക​ളി​ൽ കു​ട്ടി​ക​ൾ വ​ള​രെ കു​റ​വാ​യി​രു​ന്നു. ഹ​ർ​ത്താ​ലി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഗൂ​ഡ​ല്ലൂ​ർ ന​ഗ​ര​ത്തി​ൽ ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ പ്ര​ക​ട​നം ന​ട​ത്തി. ഗൂ​ഡ​ല്ലൂ​ർ ന​ഗ​ര​സ​ഭാ ഓ​ഫീ​സ് പ​രി​സ​ര​ത്ത് നി​ന്ന് ആ​രം​ഭി​ച്ച പ്ര​ക​ട​നം ടൗ​ണ്‍ ചു​റ്റി ചു​ങ്ക​ത്ത് സ​മാ​പി​ച്ചു. സ്ത്രീ​ക​ള​ട​ക്ക​മു​ള്ള മൂ​വാ​യി​ര​ത്തോ​ളം പേ​ർ പ​ങ്കെ​ടു​ത്തു. രാ​ഷ്്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ൾ നേ​തൃ​ത്വം ന​ൽ​കി.
ഗൂ​ഡ​ല്ലൂ​ർ ജ​ന്മം ഭൂ​മി 16-എ ​വ​ന​ഭൂ​മി ബി​ൽ ഉ​ട​ൻ റ​ദ്ദാ​ക്കു​ക, എ​ല്ലാ​വ​ർ​ക്കും പ​ട്ട​യം, വീ​ട് വെ​യ്ക്കാ​ൻ പ​ട്ട​യ സ്ഥ​ലം, വീ​ട്, വൈ​ദ്യു​തി ക​ണ​ക‌്ഷ​ൻ എ​ന്നി​വ ന​ൽ​കു​ക, തേ​യി​ല തോ​ട്ട​ങ്ങ​ളി​ലെ പ​ണി​ക​ൾ ത​ട​യു​ന്ന വ​നം​വ​കു​പ്പി​ന്‍റെ ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ഹ​ർ​ത്താ​ൽ ന​ട​ത്തി​യ​ത്.
തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്കി. ഡി​എം​കെ, കോ​ണ്‍​ഗ്ര​സ്, സി​പി​എം, സി​പി​ഐ, ഡി​എം​ഡി​കെ, എ​എം​എം​കെ, വി​ടു​ത​ലൈ ശി​റു​തൈ, എ​ൻ​ടി​കെ, ലീ​ഗ്, നാം ​ത​മി​ഴ​ർ, മ​നി​ത​നേ​യ മ​ക്ക​ൾ ക​ക്ഷി, വ്യാ​പാ​രി സം​ഘം, ക​ർ​ഷ​ക സം​ഘം, സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ൾ, വി​വി​ധ ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​നു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഹ​ർ​ത്താ​ൽ ന​ട​ന്ന​ത്.