ഭൂ​മി തി​രി​ച്ച് കി​ട്ട​ണ​മെ​ന്ന് ആവ​ശ്യ​പ്പെ​ട്ട് നി​ര​ഹാ​ര സ​മ​രം
Wednesday, February 20, 2019 12:51 AM IST
പു​ൽ​പ്പ​ള്ളി: ബ്ലേ​ഡ് മാ​ഫി​യ​ക​ൾ ത​ട്ടി​യെ​ടു​ത്ത ഭൂ​മി തി​രി​കെ കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​രാ​ഹാ​രം സ​മ​രം ന​ട​ത്തി. പു​ൽ​പ്പ​ള്ളി അ​രു​ണ്‍ നി​വാ​സി​ലെ ഡോ. ​അ​രു​ണ്‍ ച​ന്ദ്ര​നാ​ണ് ടൗ​ണി​ലെ പൊ​തു സ്റ്റേ​ജി​ൽ നി​രാ​ഹ​ര സ​മ​രം ന​ട​ത്തി​യ​ത്.
അ​ഞ്ച് ല​ക്ഷം രൂ​പ​ക്കാ​യി 70ല​ക്ഷം രൂ​പ​യു​ടെ ഭൂ​മി ജ​ന​പ്ര​തി​നി​ധി​യും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് ത​ട്ടി​യെ​ടു​ത്തെ​ന്ന് ആ​രോ​പി​ച്ചാ​ണ് സൂ​ച​ന സ​മ​രം ന​ട​ത്തി​യ​ത്. അ​ഞ്ച് ല​ക്ഷം രൂ​പ വാ​യ​പ മേ​ടി​ച്ച​തി​ന്‍റെ പേ​രി​ൽ ഉ​ട​മ​സ്ഥ​ര​റി​യാ​തെ ഭൂ​മി മ​റി​ച്ച് വി​ൽ​ക്കു​ക​യാ​യി​രു​ന്നു.
ബ്ലേ​ഡ് മാ​ഫി​യ​യി​ൽ നി​ന്ന് ര​ക്ഷി​ക്കു​ക, ത​ട്ടി​യെ​ടു​ത്ത ഭൂ​മി തി​രി​ച്ചു​ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.