ഫോ​ട്ടോ-​വീ​ഡി​യോ​ഗ്ര​ഫി രം​ഗ​ത്തേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്
Wednesday, February 20, 2019 12:53 AM IST
ക​ൽ​പ്പ​റ്റ: ഫോ​ട്ടോ-​വീ​ഡി​യോ​ഗ്രാ​ഫി രം​ഗ​ത്തേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് ആ​ൻ​ഡ് വീ​ഡി​യോ​ഗ്രാ​ഫേ​ഴ്സ് യൂ​ണി​യ​ൻ (സി​ഐ​ടി​യു) ക​ൽ​പ്പ​റ്റ ഏ​രി​യാ​ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ഈ ​രം​ഗ​ത്തേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റം ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് സ്റ്റു​ഡി​യോ​ക​ളി​ൽ വെ​റു​തെ ഇ​രു​ത്തു​ന്ന​ത്. അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണ് ഓ​രോ സ്റ്റു​ഡി​യോ​ക​ളും. ഫോ​ട്ടോ​സ്റ്റാ​റ്റ് എ​ടു​ക്കു​ന്ന പ​ണ​മാ​ണ് ഇ​ന്ന് മി​ക്ക സ്റ്റു​ഡി​യോ കാ​രു​ടെ​യും നി​ത്യ വ​രു​മാ​നം. ഫോ​ട്ടോ, വീ​ഡി​യോ രം​ഗ​ത്തേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റ​ത്തി​നെ​തി​രെ എ​ല്ലാ വ​കു​പ്പ് മേ​ധാ​വി​ക​ൾ​ക്കും നി​വേ​ദ​നം കൊ​ടു​ക്കു​വാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. യോ​ഗം ജി​ല്ലാ ട്ര​ഷ​റ​ർ സ​ലീം ക​ൽ​പ്പ​റ്റ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് കെ. ​രാ​കേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദീ​പ​ക് ജോ​ഷി, അ​ർ​ഷാ​ദ് കോ​ള​യാ​ട്, ഏ​രി​യാ സെ​ക്ര​ട്ട​റി റം​ഷീ​ദ് ചു​ണ്ട​യി​ൽ, മു​ർ​ഷി​ദ് ലാ​മി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.