ഭൂ​മി ത​ട്ടി​യെ​ടു​ത്തു​വെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​തം: സ​ണ്ണി തോ​മ​സ്
Wednesday, February 20, 2019 12:53 AM IST
പു​ൽ​പ്പ​ള്ളി: ഭൂ​മി ത​ട്ടി​യെ​ടു​ത്തു​വെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തം​ഗം സ​ണ്ണി തോ​മ​സ് പ​റ​ഞ്ഞു. സ​മൂ​ഹ​ത്തി​ലും രാ​ഷ്‌ട്രീ​യ​ത്തി​ലും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ലും നാ​ളി​തു​വ​രെ യാ​തൊ​രു വി​ധ​ത്തി​ലു​മു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ​ക്കും വി​ധേ​യ​മാ​യി​ട്ടി​ല്ല.
ത​ന്നെ സ​മൂ​ഹ​ത്തി​ൽ അ​പ​മാ​നി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് അ​രു​ണ്‍ ച​ന്ദ്ര​നെ മു​ൻ​നി​ർ​ത്തി ചി​ല​യാ​ളു​ക​ൾ ത​നി​ക്കെ​തി​രെ ആ​ക്ഷേ​പ​മു​ന്ന​യി​ക്കു​ന്ന​ത്. 2013ൽ ​എ​ന്‍റെ ബ​ന്ധു ഇ​പ്പോ​ൾ എ​നി​ക്കെ​തി​രെ ആ​രോ​പ​ണ​മു​ന്ന​യി​ക്കു​ന്ന അ​രു​ണ്‍ ച​ന്ദ്ര​ന്‍റെ പേ​രി​ലു​ള്ള സ്ഥ​ലം വി​ല​ക്കു വാ​ങ്ങി​യി​രു​ന്നു.
ഈ ​ഇ​ട​പാ​ടി​ൽ ഒ​രു സാ​ക്ഷി​യാ​യി മാ​ത്ര​മാ​ണ് ഞാ​ൻ ഒ​പ്പി​ട്ടി​ട്ടു​ള്ള​ത്. 2017ൽ ​ബ​ന്ധു ഈ ​സ്ഥ​ലം മ​ക​ളു​ടെ വി​വാ​ഹ ആ​വ​ശ്യ​ത്തി​നാ​യി വി​റ്റു. ആ​റ് വ​ർ​ഷ​ത്തി​ന് ശേ​ഷം ഒ​രു പ​രാ​തി ഉ​ന്ന​യി​ച്ച് രം​ഗ​ത്ത് വ​ന്ന​തി​ന്‍റെ പി​ന്നി​ൽ ഗൂ​ഢ ഉ​ദ്ദേ​ശ്യ​മു​ണ്ട്.
ഇ​ത് പൊ​തു​ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യ​ണം. സാ​ക്ഷി​യാ​യി ഒ​പ്പി​ട്ട​തി​ന്‍റെ പേ​രി​ലാ​ണ് ഇ​യാ​ളെ ഉ​പ​യോ​ഗി​ച്ച് എ​നി​ക്കെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​ത്. ത​നി​ക്കെ​തി​രെ​യു​ള്ള വ്യാ​ജ പ്ര​ച​ാര​ണ​ത്തെ​യും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തെ​യും നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്ന് സ​ണ്ണി തോ​മ​സ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.