വ​ട​ക്ക​നാ​ട് നി​വാ​സി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി കാ​ട്ടിലേക്ക്
Wednesday, February 20, 2019 12:53 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​ട​ക്ക​നാ​ട് കൊ​ന്പ​നെ പി​ടു​കൂ​ടാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വ​ട​ക്ക​നാ​ട് ഗ്രാ​മ​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ 10ന് ​വ​ന​ത്തി​ലേ​ക്ക് പ്ര​തി​ഷേ​ധ​മാ​ർ​ച്ച് ന​ട​ത്തും. ‘ആ​ന​ക​ൾ കൂ​ട്ട​മാ​യ് നാ​ട്ടി​ലേ​ക്ക് ആ​ളു​ക​ൾ കൂ​ട്ട​മാ​യി കാ​ട്ടി​ലേ​ക്ക്’ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യാ​ണ് പ്ര​തി​ഷേ​ധം. വ​ട​ക്ക​നാ​ട് ഗ്രാ​മ​വാ​സി​ക​ളു​ടെ സ്വൈ​ര്യ ജീ​വി​ത​വും കാ​ർ​ഷി​ക വി​ള​ക​ളും ന​ശി​പ്പി​ക്കു​ന്ന വ​ട​ക്ക​നാ​ട് കൊ​ന്പ​നെ പി​ടി​കൂ​ടു​ന്ന​തി​ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടും അ​ത് ന​ട​പ്പാ​ക്കാ​ത്ത വ​ന​മ​വ​കു​പ്പി​ന്‍റെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് മ​ണ​ലാ​ടി​യി​ൽ നി​ന്നും വ​ട​ക്ക​നാ​ട് ഗ്രാ​മ​സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ച് ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.