പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേസിൽ സൈ​നി​ക​ൻ അ​റ​സ്റ്റി​ൽ
Wednesday, February 20, 2019 12:53 AM IST
ഗൂ​ഡ​ല്ലൂ​ർ: പ​തി​ന​ഞ്ചു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ സൈ​നി​ക​നെ കു​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കു​ന്നൂ​ർ സ്വ​ദേ​ശി ക്രി​സ്റ്റോ​ഫ​ർ (27)യെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.
ഇ​യാ​ൾ​ക്കെ​തി​രേ പോ​ക്സോ നി​യ​മം ചു​മ​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​യാ​ൾ അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ​ത്. പ​തി​ന​ഞ്ചു​വ​യ​സു​കാ​രി​യെ ത​ട്ടി​കൊ​ണ്ടു​പോ​യാ​ണ് പീ​ഡി​പ്പി​ച്ച​ത്.
പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

കാ​ട്ടു​തീ​യി​ൽ 40 ഏ​ക്ക​ർ വ​നം ന​ശി​ച്ചു

ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കാ​ട്ടു​തീ പ​ട​ർ​ന്ന് പി​ടി​ച്ച് 40 ഏ​ക്ക​ർ വ​നം ന​ശി​ച്ചു. ഉൗ​ട്ടി​ക്ക​് അടു​ത്ത കേ​ത്തി മ​ല​യി​ൽ കാ​ട്ടു​തീ പ​ട​ർ​ന്ന് 20 ഏ​ക്ക​ർ വ​ന​വും പൊ​ന്നൂ​രി​ന​ടു​ത്ത പു​ളി​യം​വ​യ​ൽ വ​ന​മേ​ഖ​ല​യി​ലും മ​സി​ന​ഗു​ഡി​ക്ക​ടു​ത്ത ചെ​മ്മ​ന്തം വ​ന​മേ​ഖ​ല​യി​ലും കാ​ട്ടു​തീ​യി​ൽ 10 ഏ​ക്ക​ർ വീ​തം വ​നം ന​ശി​ച്ചു. ദേ​വാ​ല റേ​ഞ്ച​ർ ശ​ര​വ​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക സം​ഘ​വും എ​സി​എ​ഫ് പു​ഷ്പാ​ക​ര​ൻ, മ​സി​ന​ഗു​ഡി, സീ​ഗൂ​ർ റേ​ഞ്ച​ർ​മാ​രാ​യ മാ​രി​യ​പ്പ​ൻ, ശെ​ൽ​വ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക സം​ഘ​വും മ​ണി​ക്കൂ​റു​ക​ളോ​ളം ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ​അ​ണ​ച്ച​ത്.

കമ്മിറ്റി യോ​ഗം

ക​ൽ​പ്പ​റ്റ: പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ ജി​ല്ലാ​ത​ല ക​മ്മി​റ്റി യോ​ഗം 22ന് ​ഉ​ച്ച​യ്ക്ക്ശേഷം ര​ണ്ടി​ന് ക​ള​ക്ട​റേ​റ്റി​ൽ ന​ട​ക്കും.