‘ന​മ്മ​ൾ ജ​ന​ങ്ങ​ൾ’ ഇ​ന്ന് മ​ഞ്ചേ​രി​യി​ൽ
Wednesday, February 20, 2019 12:56 AM IST
മ​ഞ്ചേ​രി: കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്തി​ന്‍റെ ശാ​സ്ത്ര ക​ലാ​ജാ​ഥ ’ന​മ്മ​ൾ ജ​ന​ങ്ങ​ൾ’ ഇന്ന് മ​ഞ്ചേ​രി​യി​ൽ. വൈ​കിട്ട് 5.30ന് ​പാ​ണ്ടി​ക്കാ​ട് റോ​ഡ് ബ​സ് സ്റ്റാ​ൻ​ഡി​ലാ​ണ് ശാ​സ്ത്ര ക​ലാ​ജാ​ഥ​ക്ക് സ്വീ​ക​ര​ണം. സ്വീ​ക​ര​ണ പൊ​തു​യോ​ഗം കെ.​അ​ജി​ത ഉ​ദ്ഘാ​ട​നം ചെ​യും. മ​നോ​ജ് നാ​രാ​യ​ണ​ൻ സം​വി​ധാ​ന​വും സു​രേ​ഷ് ബാ​ബു ശ്രീ​സ്ത ര​ച​ന​യും എം.​എം.​സ​ചീ​ന്ദ്ര​ൻ ഗാ​ന​ര​ച​ന​യും പ്രേം​കു​മാ​ർ വ​ട​ക​ര സം​ഗീ​ത​വും നി​ർ​വ​ഹി​ച്ച നാ​ട​ക-​സം​ഗീ​ത ശി​ൽ​പ്പ​ങ്ങ​ളാ​ണ് ജാ​ഥ​യി​ലു​ള്ള​ത്.
പ​ത്ത് ക​ലാ​കാ​രന്മാ​രാ​ണ് ജാ​ഥാം​ഗ​ങ്ങ​ൾ. വ​ർ​ത്ത​മാ​ന​കാ​ല സം​ഭ​വ​ങ്ങ​ളോ​ട് ക​ല​ഹി​ക്കു​ന്ന​താ​ണ് ജാ​ഥ​യു​ടെ ഇ​തി​വൃ​ത്തം. സ​മ​കാ​ലി​ക സം​ഭ​വ​ങ്ങ​ളും ഭ​ര​ണ​ഘ​ട​ന​യും മ​ത​നി​ര​പേ​ക്ഷ​ത​യും ലിം​ഗ​സ​മ​ത്വ​വും അ​നാ​വ​ര​ണം ചെ​യ്യു​ക​യാ​ണ് ശാ​സ്ത്ര​ക​ലാ​ജാ​ഥ​യി​ലെ നാ​ട​കം.