അ​ട​ൽ ടി​ങ്ക​റിം​ഗ് ലാ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, February 20, 2019 12:56 AM IST
മ​ല​പ്പു​റം: മ​ല​പ്പു​റം ഗേ​ൾ​സ് സ്കൂ​ളി​ൽ പു​തു​താ​യി സ്ഥാ​പി​ച്ച അ​ട​ൽ ടി​ങ്ക​റി​ംഗ് ലാ​ബ് പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ത്ത​രം സൗ​ക​ര്യ​ങ്ങ​ൾ വ​രു​ന്ന​ത് പൊ​തു വി​ദ്യാ​ല​യ​ങ്ങ​ൾ ശ​ക്തി പ്രാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ തെ​ളി​വാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ല​പ്പു​റ​ത്തെ കു​ട്ടി​ക​ൾ​ക്ക് കൂ​ടു​ത​ൽ ഉ​യ​ര​ങ്ങ​ളി​ലെ​ത്താ​ൻ ഇ​ത്ത​രം പു​തി​യം സം​വി​ധാ​നം ഉ​പ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. പി.​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ സി.​എ​ച്ച്.​ജ​മീ​ല ടീ​ച്ച​ർ, വൈ​സ് ചെ​യ​ർ​മാ​ൻ പെ​രു​ന്പ​ള്ളി സെ​യ്ത്, സ്ഥി​ര സ​മി​തി അ​ധ്യ​ക്ഷ​രാ​യ മ​റി​യു​മ്മ ഷ​രീ​ഫ്, ഫ​സീ​ന കു​ഞ്ഞി​മു​ഹ​മ്മ​ദ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​ത​സീ​ഫ് ,പ്രി​ൻ​സി​പ്പ​ൽ സി.​മ​നോ​ജ് കു​മാ​ർ, പ്ര​ധാ​ന​ധ്യാ​പ​ക​ൻ പി.​കെ.​ഷാ​ഹു​ൽ ഹ​മീ​ദ്, പി.​ടി.​എ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മൊ​ട്ടേ​ങ്കാ​ട​ൻ മു​ഹ​മ്മ​ദാ​ലി, ഉ​പ്പൂ​ട​ൻ ഷൗ​ക്ക​ത്ത്, എം.​ടി.​ബ​ഷീ​ർ, പി.​ബ​ഷീ​ർ, ടി.​ജൗ​ഹ​ർ അ​ലി, ഡ​പ്യൂ​ട്ടി ഹെ​ഡ്മി​സ്ട്ര​സ് എം.​സി ഇ​ന്ദി​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ശാ​സ്ത്ര സാ​ങ്കേ​തി​ക പ്ര​തി​ഭ​ക​ളെ സൃ​ഷ്ടി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച​താ​ണ് അ​ട​ൽ ടി​ങ്ക​റി​ങ് ലാ​ബ്. സ്വ​യം പ്ര​വ​ർ​ത്തി​പ്പി​ച്ച് പ​ഠി​ക്കാ​വു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ള​ട​ങ്ങി​യ കി​റ്റു​ക​ൾ, ത്രി​ഡി പ്രി​ന്‍റ​ർ, റോ​ബോ​ട്ട് കി​റ്റ് എ​ന്നി​വ ലാ​ബി​ലു​ണ്ട്. ടെ​ല​സ്കോ​പ് അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ്ര​വ​ർ​ത്തി സ​മ​യ​ത്ത് പ്ര​ത്യേ​ക പി​രി​യ​ഡു​ക​ൾ നീ​ക്കി വ​ച്ചും സ്കൂ​ൾ സ​മ​യ​ത്തി​ന് ശേ​ഷ​വും കു​ട്ടി​ക​ൾ​ക്ക് ലാ​ബ് ഉ​പ​യോ​ഗി​ക്കാം. ഓ​രോ വി​ഷ​യ​ത്തി​ലും വി​ദ​ഗ്ധ​രാ​യ വ്യ​ക്തി​ക​ളു​ടെ സേ​വ​ന​വും ലാ​ബി​ൽ ല​ഭി​ക്കും.

ജ​പ്തി​യി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​ണമെന്ന്

മ​ല​പ്പു​റം: കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദ്ദേ​ശ​മു​ണ്ടാ​യി​ട്ടും പ്ര​ള​യ​ബാ​ധി​ത ക​ർ​ഷ​ക​രു​ൾ​പ്പെ​ടെ​യു​ള്ള ചെ​റു​കി​ട, നാ​മ​മാ​ത്ര ക​ർ​ഷ​ക​രു​ടെ ബാ​ങ്ക് വാ​യ്പ​ക​ളി​ൽ ചി​ല ബാ​ങ്ക് അ​ധി​കൃ​ത​ർ ജ​പ്തി ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന​തി​ൽ കി​സാ​ൻ ജ​ന​ത ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. ക​ർ​ഷ​ക​രെ ബാ​ങ്ക് ജ​പ്തി​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. എ​ൽ​ജെ​ഡി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ബാ​ഹ് പു​ൽ​പ്പ​റ്റ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ.​അ​ബ്ദു​റ​ഹീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.