ബി​പി​എ​ൽ കാ​ർ​ഡി​നു വേ​ണ്ടി വ്യാ​ജ​രേ​ഖ: വീ​ട്ട​മ്മ​യ്ക്ക് മു​ൻ​കൂ​ർ ജാ​മ്യ​ം നിഷേധിച്ചു
Wednesday, February 20, 2019 12:56 AM IST
മ​ഞ്ചേ​രി:​ ദാ​രി​ദ്യ്ര​രേ​ഖ​ക്ക് താ​ഴെ​യു​ള്ള​വ​ർ​ക്ക് ന​ൽ​കു​ന്ന റേ​ഷ​ൻ കാ​ർ​ഡ് ല​ഭി​ക്കു​ന്ന​തി​നാ​യി വ്യാ​ജ രേ​ഖ​യു​ണ്ടാ​ക്കി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു​വെ​ന്ന കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന വീ​ട്ട​മ്മ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ മ​ഞ്ചേ​രി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി. വ​ളാ​ഞ്ചേ​രി എ​ട​യൂ​ർ അ​ത്തി​പ്പ​റ്റ വ​ഴി​പ്പ​റ​ന്പി​ൽ അ​ബ്ദു​ൽ നാ​സ​റി​ന്‍റെ ഭാ​ര്യ ആ​ബി​ദ (32)ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യാ​ണ് മ​ഞ്ചേ​രി ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജി ത​ള്ളി​യ​ത്. റേ​ഷ​ൻ കാ​ർ​ഡി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നാ​യി 2018 ജൂ​ണ്‍ 11ന് ​വി​ല്ലേ​ജ് ഓ​ഫീ​സി​ൽ നി​ന്ന് ആ​ബി​ദ​ക്ക് ല​ഭി​ച്ച വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ 48000 രൂ​പ​യാ​ണ് വ​രു​മാ​നം കാ​ണി​ച്ചി​രു​ന്ന​ത്. ഇ​ത്ര​യു​മ​ധി​കം വ​രു​മാ​ന​മു​ള്ള​വ​ർ​ക്ക് ബി​പി​എ​ൽ കാ​ർ​ഡ് ല​ഭി​ക്കി​ല്ലെ​ന്നും കു​റ​ഞ്ഞ വ​രു​മാ​നം കാ​ണി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ത​ര​പ്പെ​ടു​ത്തി ത​രാ​മെ​ന്നും കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​യ എ​ട​യൂ​ർ ചീ​നി​ച്ചോ​ട് പി​ലാ​ശ്ശേ​രി ത്വ​യ്യി​ബ് (43) ആ​ബി​ദ​യോ​ട് പ​റ​ഞ്ഞു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ടാം പ്ര​തി വ്യാ​ജ​മാ​യി നി​ർ​മ്മി​ച്ച 12000 രൂ​പ​യു​ടെ വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം 2019 ജ​നു​വ​രി 21ന് ​വീ​ട്ട​മ്മ പു​ഴ​ക്കാ​ട്ടി​രി അ​ക്ഷ​യ സെ​ന്‍റ​റി​ൽ ന​ൽ​കു​ക​യാ​യി​രു​ന്നു. സ​ർ​ട്ടി​ഫി​ക്ക​റ്റും സീ​ലും ക​ണ്ട് സം​ശ​യം തോ​ന്നി​യ സ​പ്ലൈ ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ എ​ട​യൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്ക് വി​വ​രം ന​ൽ​കു​ക​യാ​യി​രു​ന്നു.​സ​ർ​ട്ടി​ഫി​ക്ക​റ്റ് വ്യാ​ജ​മെ​ന്ന് ക​ണ്ടെ​ത്തി​യ വി​ല്ലേ​ജ് ഓ​ഫീ​സ​ർ ഉ​മാ​ദേ​വി വ​ളാ​ഞ്ചേ​രി പോലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ്യാ​ജ​രേ​ഖ ത​യാ​റാ​ക്കി​യ ര​ണ്ടാം പ്ര​തി ത്വ​യ്യി​ബി​നെ ജ​നു​വ​രി 30ന് ​പു​ഴ​ക്കാ​ട്ടി​രി​യി​ൽ വ​ച്ച് പോലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ത്വ​യി​ബി​ന്‍റെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന ബാ​ഗി​ൽ നി​ന്നും പോ​ലീ​സ് നി​ര​വ​ധി ആ​ധാ​ർ കാ​ർ​ഡു​ക​ൾ, ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, എ​സ്എ​സ്എ​ൽ​സി ബു​ക്കു​ക​ൾ, നി​ര​വ​ധി രേ​ഖ​ക​ൾ എ​ന്നി​വ ക​ണ്ടെ​ടു​ത്തി​രു​ന്നു. ഇ​വ സം​ബ​ന്ധി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ന്നു വ​രി​ക​യാ​ണ്. റി​മാ​ന്‍റി​ൽ ക​ഴി​യു​ന്ന ര​ണ്ടാം പ്ര​തി ത്വ​യ്യി​ബ് തി​രൂ​ർ താ​ലൂ​ക്ക് ലി​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി​യി​ലെ പാ​രാ ലീ​ഗ​ൽ വോ​ള​ണ്ടി​യ​ർ കൂ​ടി​യാ​ണ്.