മ​ല​പ്പു​റം ഫെ​സ്റ്റി​ന് ഇ​ന്ന് സ​മാ​പ​നം
Wednesday, February 20, 2019 12:56 AM IST
മ​ല​പ്പു​റം: സി​നി​മാതാരങ്ങളായ സു​ധീ​ർ ക​ര​മ​ന​യും ദേ​വി​കാ ന​ന്പ്യാ​രും ഇ​ന്ന​ലെ മ​ല​പ്പു​റം ഫെ​സ്റ്റി​ലെ​ത്തി. അ​വ​രോ​ടൊ​പ്പം ത​ങ്ക ഭ​സ്മ​ക്കു​റി​യി​ട്ട ത​ന്പു​രാ​ട്ടി എ​ന്ന പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന സു​ജ​ൻ ആ​രോ​മ​ലി​ന്‍റെ സി​നി​മ​യി​ലെ പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ളെ​ല്ലാം ആ​ടി​പ്പാ​ടി. ഇ​ന്ന​ലെ ക​ലാ സാ​യാ​ഹ്നം പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
നൃ​ത്ത​നൃ​ത്യ​ങ്ങ​ളൾ അ​ര​ങ്ങേ​റി. പൊ​ട്ടി​ച്ചി​രി​യു​ടെ മാ​ല​പ്പ​ട​ക്ക​വു​മാ​യി ആ​ണ് സി​നി​മാ ന​ട​ൻ സു​ധീ​ർ ക​ര​മ​ന​യും സൂ​ര​ജും അ​ർ​ജു​ൻ ഗോ​പാ​ലും വേ​ദി​യി​ലെ​ത്തി​യ​ത്. പ​തി​നെ​ട്ട് ദി​വ​സം നീ​ണ്ടു​നി​ന്ന മ​ല​പ്പു​റം ഫെ​സ്റ്റ് ഇ​ന്ന് സ​മാ​പി​ക്കു​ം. മി​നി​സ്ക്രീ​നി​ലെ താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന മ​ല​ബാ​ർ മി​മി​ക്സ് മീ​ഡി​യ കോ​മ​ഡി ഉ​ത്സ​വ് മ​ഹാ​മേ​ള​യാ​ണ് പ്ര​ധാ​ന പ​രി​പാ​ടി. സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.