വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഏ​ക​ദി​ന ശി​ൽ​പ്പശാ​ല
Wednesday, February 20, 2019 12:56 AM IST
നി​ല​ന്പൂ​ർ: അ​മ​ൽ കോ​ളേ​ജ് കോ​മേ​ഴ്സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ് വി​ഭാ​ഗം മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ല​ന്പൂ​ർ പീ​വീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഇന്ന് രാ​വി​ലെ പ​ത്തി​ന് വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ബി​ബി​എ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഏ​ക​ദി​ന ശി​ൽ​പ്പശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​ന്ത്യ​ൻ സ​ന്പ​ദ് വ്യ​വ​സ്ഥ​യും തൊ​ഴി​ല​വ​സ​ര​ങ്ങ​ളും, അ​ഭി​മു​ഖ​ത്തി​ന് ത​യാ​റെ​ടു​പ്പ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ ശി​ൽ​പ്പശാ​ല​ക്ക് കോ​ട്ട​യം സെ​ന്‍റ് ഗി​റ്റ്സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​റ്റ് ഡീ​ൻ ഡോ.​തോ​മ​സ് വ​ർ​ഗീ​സ് നേ​തൃ​ത്വം ന​ൽ​കും. ഫോ​ണ്‍: 9446438636.

എ​കെ​ടി​എ ഏ​രി​യാ സ​മ്മേ​ള​നം

ക​രു​വാ​ര​ക്കുണ്ട്: ആ​ൾ കേ​ര​ള ടൈ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (എ​കെ​ടി​എ) കാ​ളി​കാ​വ് ഏ​രി​യാ സ​മ്മേ​ള​നം ക​രു​വാ​ര​ക്കു​ണ്ട് അ​ൽ റ​ഫ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ജി​ല്ലാ ട്ര​ഷ​റ​ർ കെ.​പി.​രാ​വു​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​പി.​മോ​യ്തി​ൻ കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​ടി. കൃ​ഷ്ണ​കു​മാ​ർ തു​വ്വൂ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പ​ര​മേ​ശ്വ​ര​ൻ പി.​വാ​ണി​യ​ന്പ​ലം, സു​രേ​ഷ് പി.​മ​ഞ്ചേ​രി, മു​ഹ​മ്മ​ദാ​ലി കാ​ളി​കാ​വ്, ടി.​പി.​യൂ​സ​ഫ് കാ​ളി​കാ​വ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പെ​ൻ​ഷ​ൻ 5000 രൂ​പ​യാ​ക്ക​ണ​മെ​ന്നും പ്ര​സ​വാ​നു​കൂ​ല്യ​കു​ടി​ശി​ക​യു​ള്ള 13000 രൂ​പ ഉ​ട​ൻ കൊ​ടു​ത്തു തീ​ർ​ക്ക​ണ​മെ​ന്നും പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ഭാ​ര​വാ​ഹി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു.