വി​ല്ലേ​ജ് ഓ​ഫീ​സ് കം ​റ​സി​ഡ​ൻ​ഷൽ ക്വാ​ർ​ട്ടേ​ഴ്സ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
Wednesday, February 20, 2019 12:57 AM IST
വെ​റ്റി​ല​പ്പാ​റ: വെ​റ്റി​ല​പ്പാ​റ, കീ​ഴു​പ​റ​ന്പ് വി​ല്ലേ​ജ് ഓ​ഫീ​സ് കം ​റ​സി​ഡ​ൻ​ഷ്യ​ൽ ക്വാ​ർ​ട്ടേ​ഴ്സ് കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം റ​വ​ന്യു​ഭ​വ​ന മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ ഇ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യും. വെ​റ്റി​ല​പ്പാ​റ വി​ല്ലേ​ജ് ഓ​ഫീ​സ് കം ​റ​സി​ഡ​ൻ​ഷ്യ​ൽ ക്വാ​ർ​ട്ടേ​ഴ്സി​ന്‍റെ കെ​ട്ടി​ടം രാ​വി​ലെ 11.30നും ​കീ​ഴു​പ​റ​ന്പ് വി​ല്ലേ​ജ് ഓ​ഫീ​സ് കം ​റ​സി​ഡ​ൻ​ഷ്യ​ൽ ക്വാ​ർ​ട്ടേ​ഴ്സ് കു​നി​യി​ൽ രാ​വി​ലെ 12.30 നും ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും. പി.​കെ ബ​ഷീ​ർ എം​എ​ൽഎ അ​ധ്യ​ക്ഷ​ത വഹിച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​രീ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ന്പ​ൻ ല​ക്ഷ്മി, ജി​ല്ലാ​ക​ല​ക്ട​ർ അ​മി​ത് മീ​ണ തു​ട​ങ്ങി​യ​വ​രും മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും. ജി​ല്ല​യി​ലെ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ വി​ല്ലേ​ജ് ഓ​ഫീ​സ് കം ​റ​സി​ഡ​ൻ​ഷ്യ​ൽ ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ ആ​ക്കി​മാ​റ്റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വെ​റ്റി​ല​പ്പാ​റ വി​ല്ലേ​ജ് ഓ​ഫീ​സ് ജി​ല്ല​യി​ലെ ഒ​ന്നാ​മ​ത്തെ വി​ല്ലേ​ജ് ഓ​ഫീ​സ് കം ​റ​സി​ഡ​ൻ​ഷൽ ക്വാ​ർ​ട്ടേ​ഴ്സാ​യും കീ​ഴു​പ​റ​ന്പ് ര​ണ്ടാ​മ​ത്തെ വി​ല്ലേ​ജ് ഓ​ഫീ​സ് കം ​റ​സി​ഡ​ൻ​ഷ്യ​ൽ ക്വാ​ർ​ട്ടേ​ഴ്സാ​യും മാ​റും.