റോ​ഡു​ക​ൾ ന​വീ​ക​രി​ക്കു​ന്ന​തി​ന് ഒ​രു​കോ​ടി അ​നു​വ​ദി​ച്ചു
Wednesday, February 20, 2019 12:57 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ മൂ​ന്ന് പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ൾ ന​വീ​ക​രി​ക്കു​ന്ന​തി​ന് എ​സ്എ​ൽ​ടി​എ​ഫ് ഫ​ണ്ടി​ൽ ഒ​രു​കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ അ​റി​യി​ച്ചു. പെ​രു​ന്പി​ലാ​വ് നി​ല​ന്പൂ​ർ റോ​ഡി​ൽ ത​ക​ർ​ന്ന ക​ൾ​വ​ർ​ട്ടും ഡ്രെ​യി​നേ​ജും പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​ന് 12 ല​ക്ഷം, പു​ലാ​മ​ന്തോ​ൾ-​കു​ള​ത്തൂ​ർ റോ​ഡി​ൽ ഇ​ട​യി​ൽ ത​ക​ർ​ന്ന ക​ൾ​വ​ർ​ട്ടും ഡ്രെ​യി​നേ​ജും പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​ന് 15 ല​ക്ഷം, താ​ഴെ​ക്കോ​ട് -പ​ള്ളി​പ്പ​ടി ബി​ടാ​ത്തി റോ​ഡ് ഒ​രു കി​ലോ​മി​റ്റ​ർ ദൂ​രം റ​ബ്ബ​റൈ​സ് ചെ​യ്ത് ന​വീ​ക​രി​ക്കു​ന്ന​തി​ന് 73 ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് പ്ര​വ​ർ​ത്തി​ക​ൾ​ക്ക് തു​ക അ​നു​വ​ദി​ച്ച​ത്.
താ​ഴെ​ക്കോ​ട് പ​ള്ളി​പ്പ​ടി-​ബി​ടാ​ത്തി റോ​ഡ് റ​ബ്ബ​റൈ​സ് ചെ​യ്ത് ന​വീ​ക​രി​ക്കു​ന്ന​തി​ന് ബ​ഡ്ജ​റ്റി​ൽ ര​ണ്ട് കോ​ടി വ​ക​യി​രു​ത്തു​ക​യും അ​തി​ന്‍റെ 20 ശ​ത​മാ​ന​മാ​യ 40 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.