പ​ര​പ്പ​ന​ങ്ങാ​ടി ഫി​ഷിം​ഗ് ഹാ​ർ​ബ​ർ ശി​ലാ​സ്ഥാ​പ​നം ഇ​ന്ന്
Wednesday, February 20, 2019 12:57 AM IST
മ​ല​പ്പു​റം: കൂ​ട്ടാ​യി മു​ത​ൽ ക​ട​ലു​ണ്ടി ചാ​ലി​യം വ​രെ​യു​ള്ള മേ​ഖ​ല​ക​ളി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഏ​റെ​ക്കാ​ല​ത്തെ ആ​വ​ശ്യ​മാ​യ പ​ര​പ്പ​ന​ങ്ങാ​ടി ഫി​ഷി​ങ് ഹാ​ർ​ബ​റി​ന് ഇ​ന്ന് രാ​വി​ലെ 11ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ശി​ല​യി​ടും. കി​ഫ്ബി മു​ഖേ​ന ല​ഭ്യ​മാ​ക്കി​യ 112 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് പ​ര​പ്പ​ന​ങ്ങാ​ടി മു​റി​ത്തോ​ടു നി​ന്ന് തെ​ക്കോ​ട്ടേ​ക്ക് 65 മീ​റ്റ​റും മു​റി​ത്തോ​ടു നി​ന്ന് വ​ട​ക്കോ​ട്ടേ​ക്ക് 545 മീ​റ്റ​റും വ​രു​ന്ന ഭാ​ഗ​ത്താ​ണ് ഹാ​ർ​ബ​ർ നി​ർ​മി​ക്കു​ന്ന​ത്. തീ​ര​ദേ​ശ​മേ​ഖ​ല​യാ​യ അ​ങ്ങാ​ടി​യി​ൽ ക​ട​ലി​നോ​ട് ചേ​ർ​ന്നാ​ണ് ശി​ലാ​സ്ഥാ​പ​ന ച​ട​ങ്ങി​ന് വേ​ദി​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.പി.​കെ.​അ​ബ്ദു​റ​ബ്ബ് എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​വും. സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ, ഫീ​ഷ​റീ​സ് മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി ഡോ: ​കെ.​ടി ജ​ലീ​ൽ, വി.​അ​ബ്ദു​റ​ഹ്മാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള തീ​ര​ദേ​ശ എം​എ​ൽ​എ​മാ​ർ, മ​ത്സ്യ​ഫെ​ഡ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ചി​ത്ത​ര​ഞ്ജ​ൻ, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ചെ​യ​ർ​മാ​ൻ കു​ഞ്ഞി​രാ​മ​ൻ, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ൻ അം​ഗം കൂ​ട്ടാ​യി ബ​ഷീ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.