റോ​ഡ് സു​ര​ക്ഷ: ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്തു
Wednesday, February 20, 2019 12:57 AM IST
നി​ല​ന്പൂ​ർ: റോ​ഡ് സു​ര​ക്ഷാ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് സ്കൂ​ളു​ക​ളും കോ​ളജു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ബോ​ധ​വ​ത്കര​ണ​വും ല​ഘു​ലേ​ഖ വി​ത​ര​ണ​വും ന​ട​ത്തു​ന്നു.
റോ​ഡ് അ​പ​ക​ട​ങ്ങ​ളു​ടെ നേ​ർ കാ​ഴ്ച​ക​ളു​മാ​യാ​ണ് ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി ന​ട​ത്തുന്ന​ത്. നി​ല​ന്പൂ​ർ സ​ബ് ആ​ർ​ടി ഓ​ഫീ​സ് പ​രി​സ​ര​ത്ത് ജോ​യി​ന്‍റ് ആ​ർ​ടി​ഒ ഇ.​മോ​ഹ​ൻ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി.​ഉ​മ്മ​ർ, ട്രോ​മാ​കെ​യ​ർ വൊ​ള​ന്‍റി​യ​ർ​മാ​രാ​യ യൂ​നു​സ് രാ​മ​ൻ കു​ത്ത്, അ​നൂ​ബ് ക​ല്ല​ട എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഒ​രാ​ഴ്ച​നി​ല​ന്പൂ​ർ താ​ലൂ​ക്കി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ​ഞ്ച​രി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​മെ​ന്ന് അ​ധി​കൃത​ർ അ​റി​യി​ച്ചു.