ആ​ധു​നി​ക ഇ​ൻ​ഡോ​ർ മാ​ർ​ക്ക​റ്റി​ന് ശി​ല​യി​ട്ടു
Wednesday, February 20, 2019 12:57 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ആ​ധു​നി​ക ഇ​ൻ​ഡോ​ർ മാ​ർ​ക്ക​റ്റി​ന് സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ​ണ​ൻ ശി​ല​യി​ട്ടു. ന​ഗ​ര​സ​ഭ​യു​ടെ ഇ​രു​പ​ത്തി​യ​ഞ്ചാം വാ​ർ​ഷി​കം പ്ര​മാ​ണി​ച്ചു​ള്ള ര​ജ​ത​ജൂ​ബി​ലി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട ആ​ധു​നി​ക ഇ​ൻ​ഡോ​ർ മാ​ർ​ക്ക​റ്റി​നാ​ണ് ശി​ല​യി​ട്ട​ത്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മാ​തൃ​ക​യാ​യാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും 500 കോ​ടി രൂ​പ​യു​ടെ വി​സ്മ​യി​പ്പി​ക്കു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഒ​രു ത​ദ്ദേ​ശ സ്ഥാ​പ​നം നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് സം​സ്ഥാ​ന ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ത​ത​യി​ൽ ഉ​ള്ള നി​ല​വി​ലെ ഡെ​യ്‌ലി മാ​ർ​ക്ക​റ്റ് നി​ല​നി​ൽ​ക്കു​ന്ന 2.73 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് കാ​ലോ​ചി​ത​മാ​യ രൂ​പ​ക​ൽ​പ്പ​ന​യും സൗ​ക​ര്യ​ങ്ങ​ളും സ​ജ്ജീ​ക​രി​ച്ച ഇ​ൻ​ഡോ​ർ മാ​ർ​ക്ക​റ്റ് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്. 40 കോ​ടി രൂ​പ ചെ​ല​വു​വ​രു​ന്ന പ​ദ്ധ​തി​യു​ടെ ഭ​ര​ണ​സാ​ങ്കേ​തി​ക ന​ട​പ​ടി​ക​ൾ മു​ഴു​വ​ൻ പൂ​ർ​ത്തി​യാ​ക്കി​യു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​നാ​ണ് ഇ​തോ​ടെ തു​ട​ക്കം കു​റി​ക്കു​ന്ന​ത്.
കാ​ല​പ്പ​ഴ​ക്കം കൊ​ണ്ടും അ​സൗ​ക​ര്യ​ങ്ങ​ൾ കൊ​ണ്ടും വീ​ർ​പ്പു​മു​ട്ടു​ന്ന മാ​ർ​ക്ക​റ്റ് പു​തു​ക്കി പ​ണി​യ​ണം എ​ന്ന വ്യാ​പാ​രി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ദീ​ർ​ഘ​കാ​ല​ത്തെ ആ​വ​ശ്യ​മാ​ണ് ഇ​തോ​ടെ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്. ര​ണ്ടു​ല​ക്ഷം സ്ക്വ​യ​ർ​ഫീ​റ്റി​ൽ നി​ർ​മി​ക്കു​ന്ന മാ​ർ​ക്ക​റ്റി​ന്‍റെ സെ​ല്ലാ​ർ ഫ്ളോ​റി​ലും കെ​ട്ടി​ട​ത്തി​ന് ചു​റ്റു​മാ​യി 300 ഓ​ളം വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. ഗ്രൗ​ണ്ട് ഫ്ളോ​റി​ൽ ഇ​രു​ന്നൂ​റോ​ളം ഷോ​പ്പ് റൂ​മു​ക​ളാ​ണ് നി​ർ​മി​ക്കു​ക. ഇ​വ മു​ഴു​വ​നാ​യും നി​ല​വി​ലു​ള്ള വ്യാ​പാ​രി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നാ​യാ​ണ് വി​നി​യോ​ഗി​ക്കു​ക. ഒ​ന്നാം നി​ല​യി​ൽ ആ​ധു​നി​ക രൂ​പ​ത്തി​ലു​ള്ള സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്, ബ്രാ​ൻ​ഡ് ഷോ​പ്പു​ക​ൾ, എ​ടി​എം കൗ​ണ്ട​ർ, മൊ​ബൈ​ൽ കി​യോ​സ്കു​ക​ൾ, ജെ​ൻ​ഡ്സ്കി​ഡ്സ് ഷോ​പ്പു​ക​ൾ, ബ്യൂ​ട്ടി​പാ​ർ​ല​റു​ക​ൾ എ​ന്നി​വ​യും, ര​ണ്ടാം നി​ല​യി​ൽ ര​ണ്ട് മ​ൾ​ട്ടി പ്ല​സ് തി​യ​റ്റ​ർ, ലേ​ഡീ​സ് ഷോ​പ്പു​ക​ൾ, ലേ​ഡീ​സ് ഫാ​ൻ​സി ഷോ​പ്പു​ക​ൾ, ലേ​ഡീ​സ് ബ്യൂ​ട്ടി​പാ​ർ​ല​ർ, പ്ലെ ​ഏ​രി​യ, ഫു​ഡ് കോ​ർ​ട്ട് എ​ന്നീ സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ട്. എ​ട്ട് ലി​ഫ്റ്റും, നാ​ല് എ​സ്കു​ലേ​റ്റ​ർ സൗ​ക​ര്യ​വു​മു​ണ്ട്. സി​സി​ടി​വി, സെ​ക്യൂ​രി​റ്റി സി​സ്റ്റം, ഖ​ര​ദ്ര​വ മാ​ലി​ന്യ​സം​സ്ക​ര​ണ സം​വി​ധാ​നം എ​ന്നി​വ​യും മാ​ർ​ക്ക​റ്റി​ൽ ഉ​ണ്ടാ​വും.
ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലിം ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വഹിച്ചു. നി​ഷി അ​നി​ൽ രാ​ജ്, കെ.​സി.​മൊ​യ്തീ​ൻ കു​ട്ടി, പി.​ടി.​ശോ​ഭ​ന, പ​ത്ത​ത്ത് ആ​രി​ഫ്, കി​ഴി​ശേ​രി മു​സ്ത​ഫ, എ.​ര​തി, വി.​ര​മേ​ശ​ൻ, എം.​എം.​സ​ക്കീ​ർ ഹു​സൈ​ൻ, എ​സ്.​അ​ബ്ദു​ൾ സ​ജീം, എ​ൻ.​പ്ര​സ​ന്ന​കു​മാ​ർ, എം.​കെ.​ശ്രീ​ധ​ര​ൻ, എം.​ശ​ങ്ക​ര​ൻ കു​ട്ടി, കൗ​ണ്‍​സി​ല​ർ കി​ഴി​ശേ​രി ബാ​പ്പു, ച​മ​യം ബാ​പ്പു, കെ.​സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.