വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കുന്നി​ല്ല: പ​രാ​തി​യു​മാ​യി ബി​എ​സ്എ​ഫ് പെ​ൻ​ഷ​ൻ​കാ​ർ
Wednesday, February 20, 2019 12:59 AM IST
മ​ല​പ്പു​റം: ബി​എ​സ്എ​ഫ് പെ​ൻ​ഷ​ൻ​കാ​രു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നു എ​ക്സ് ബി​എ​സ്എ​ഫ് പെ​ൻ​ഷ​നേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രു പു​രു​ഷാ​യു​സ് മു​ഴു​വ​ൻ നാ​ടി​നു​വേ​ണ്ടി സ​മ​ർ​പ്പി​ച്ച് ശി​ഷ്ട​ജീ​വി​തം മാ​ന്യ​മാ​യി ജീ​വി​ക്കാ​ൻ കൊ​തി​ക്കു​ന്ന ബി​എ​സ്എ​ഫ് പെ​ൻ​ഷ​ൻ​കാ​ർ​ക്ക് പ​രാ​ധീ​ന​ത​ക​ൾ ഏ​റെ​യാ​ണ്. ഇ​ക്കൂ​ട്ട​ർ​ക്ക് ശ​ന്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും കു​റ​വാ​ണ്. പെ​ൻ​ഷ​നും ബ​ന്ധ​പ്പെ​ട്ട ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കു​ന്ന​തി​ൽ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ വി​മു​ഖ​ത കാ​ണി​ക്കു​ന്നു. ആ​നു​കൂ​ല്യ​ങ്ങ​ൾ ഓ​രോ​ന്നാ​യി സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ നി​ര​ത്തി ത​ട​സ​പ്പെ​ടു​ത്തു​ക​യാ​ണ്. പ​രാ​തി​ക​ൾ അ​ധി​കാ​രി​ക​ളു​ടെ മു​ന്നി​ലെ​ത്തി​ച്ച് അ​നു​കൂ​ല തീ​രു​മാ​നം നേ​ടി​യെ​ടു​ക്കു​ന്ന​തി​ന് അ​സോ​സി​യേ​ഷ​ൻ പ​രി​ശ്ര​മ​ത്തി​ലാ​ണ്. ഭാ​വി​പ​രി​പാ​ടി​ക​ൾ ആ​ലോ​ചി​ക്കു​ന്ന​തി​നാ​യി എ​ക്സ് ബി​എ​സ്എ​ഫ് പെ​ൻ​ഷ​നേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ മ​ല​പ്പു​റം ജി​ല്ലാ ജ​ന​റ​ൽ ബോ​ഡി ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് കോ​ഴി​ക്കോ​ട്ടു​പ​റ​ന്പ് വെ​ച്ച് ചേ​രു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് എം.​എ​സ്.​നാ​യ​ർ, സെ​ക്ര​ട്ട​റി കെ.​എ.​അ​സീ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.