സം​സ്കാ​ര ഓ​ർ​ക്ക​സ്ട്ര​യ്ക്ക് നാളെ തു​ട​ക്കം
Wednesday, February 20, 2019 12:59 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ക​ലാ സാം​സ്കാ​രി​ക സ​ഹ​ക​ര​ണ സം​ഘം ’സം​സ്കാ​ര ഓ​ർ​ക്ക​സ്ട്ര​ക്ക്’ തു​ട​ക്കം കു​റി​ക്കു​ന്നു. സം​സ്കാ​ര​യു​ടെ ആ​ദ്യ പ​രി​പാ​ടി വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് സ​വി​ത തി​യേ​റ്റ​റി​ൽ പ്ര​ശ​സ്ത ഗാ​യ​ക​ൻ വി.​ടി.​മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ട​ങ്ങി​ൽ സം​സ്കാ​ര​യു​ടെ ലോ​ഗോ കെ.​കൃ​ഷ്ണ​ൻ​കു​ട്ടി, സം​ഘം പ്ര​സി​ഡ​ന്‍റ് പാ​ല​നാ​ട് ദി​വാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​കാ​ശ​നം ചെ​യ്യും. ഗാ​ന​മേ​ള​യു​ടെ എ​ല്ലാ ത​ല​ത്തി​ലു​മു​ള്ള മി​ക​ച്ച പ്ര​തി​ഭ​ക​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കു​ക, പ്ര​ദേ​ശ​ത്ത് മി​ക​വു​റ്റ ഒ​രു പൊ​തു​ഗാ​ന​മേ​ള ട്രൂ​പ്പി​ന്‍റെ അ​ഭാ​വം നി​ക​ത്തു​ക എ​ന്നി​വ​യാ​ണ് സം​സ്കാ​ര ഓ​ർ​ക്ക​സ്ട്ര​യു​ടെ ല​ക്ഷ്യ​ങ്ങ​ൾ.

നി​ല​ന്പൂ​രി​ൽ പ​ട്ട​യമേ​ള ഇ​ന്ന്

നി​ല​ന്പൂ​ർ: പ്ര​ള​യാ​ന​ന്ത​ര പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സ​ർ​ക്കാ​രി​ന്‍റെ ആ​യി​രം ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ല​ന്പൂ​രി​ൽ ഇ​ന്ന് പ​ട്ട​യ മേ​ള ന​ട​ത്തും. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ 34 കു​ടും​ബ​ങ്ങ​ൾ​ക്കു റ​വ​ന്യൂ, ഭ​വ​ന നി​ർ​മാ​ണ വ​കു​പ്പ് മ​ന്ത്രി മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ പ​ട്ട​യം വി​ത​ര​ണം ചെ​യ്യും.