ഷോ​ക്കേ​റ്റ് ക​ർ​ഷ​കൻ മ​ര​ിച്ചിട്ട് മൂ​ന്ന് വ​ർ​ഷം: ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല
Wednesday, February 20, 2019 12:59 AM IST
എ​ട​ക്ക​ര: ക​ർ​ഷ​ക​ൻ കൃ​ഷി​യി​ട​ത്തി​ൽ ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല. വ​ഴി​ക്ക​ട​വ് മാ​മാ​ങ്ക​ര​യി​ലെ കോ​യി​ക്ക​ര മാ​ത്യു (49) ആ​ണ് 2016-ഫെ​ബ്രു​വ​രി പ​ത്തൊ​ൻ​പ​തി​ന് വീ​ടി​ന് സ​മീ​പ​ത്തെ കൃ​ഷി​യി​ട​ത്തി​ൽ ഷോ​ക്കേ​റ്റ് മ​രി​ച്ച​ത്. സം​ഭ​വം ന​ട​ന്ന് മൂ​ന്ന് വ​ർ​ഷം പു​ർ​ത്തി​യാ​യി​ട്ടും ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്ത അ​ന്വേ​ഷ​ണം പു​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ല. തു​ട​ക്ക​ത്തി​ൽ വ​ഴി​ക്ക​ട​വ് പോ​ലി​സാ​ണ് കേ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ലോ​ക്ക​ൽ പോ​ലി​സി​ന്‍റെ അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലാ​ത്ത​തി​നാ​ൽ സം​ഭ​വം ന​ട​ന്ന് മൂ​ന്ന് മാ​സം ക​ഴി​ഞ്ഞ് അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട​ര വ​ർ​ഷ​ത്തി​ലേ​റെ​ക്കാ​ലം ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടും നാ​ളി​തു​വ​രെ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ല. പ്ര​ദേ​ശ​വാ​സി​ക​ളാ​യ ര​ണ്ട് മൃ​ഗ​വേ​ട്ട​ക്കാ​ർ ഉ​ണ്ടാ​ക്കി​യ അ​ന​ധി​കൃ​ത വൈ​ദ്യു​ത വേ​ലി​യി​ൽ കു​ടു​ങ്ങി​യാ​ണ് മാ​ത്യു ഷോ​ക്കേ​റ്റ് മ​രി​ച്ച​ത്. രാ​ത്രി കൃ​ഷി​യി​ടം ന​ന​യ്ക്കാ​ൻ പോ​കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം. പ്ര​തി​ക​ളെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ സൂ​ച​ന ലോ​ക്ക​ൽ പോ​ലീസി​ന് ല​ഭി​ച്ചെ​ങ്കി​ലും ഭ​ര​ണ​സ്വാ​ധീ​നം മൂ​ലം ഇ​വ​ർ ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. മു​ൻ​കൂ​ർ ജാ​മ്യം​നേ​ടി​യ പ്ര​തി​ക​ൾ നാ​ട്ടി​ൽ സൈ​ര്യാ​വി​ഹാ​രം ന​ട​ത്തു​ന്നു​ണ്ട്.
സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടി മാ​തൃ​കാ​പ​ര​മാ​യി ശി​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മാ​ത്യുവി​ന്‍റെ ഭാ​ര്യ മു​ഖ്യ​മ​ന്ത്രി​യ​ട​ക്ക​മു​ള്ള​വ​ർ​ക്ക് നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ നാ​ളി​തു​വ​രെ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. വൃ​ദ്ധ മാ​താ​പി​താ​ക്ക​ളും, ഭാ​ര്യ​യും, വി​ദ്യാ​ർ​ഥി​ക​ളാ​യ ര​ണ്ട് മ​ക്ക​ളു​മ​ട​ങ്ങു​ന്ന​താ​ണ് മാ​ത്യു​വി​ന്‍റെ കു​ടും​ബം. മാ​ത്യു​വി​ന്‍റെ മ​ര​ണ​ത്തോ​ടെ കു​ടും​ബം ദു​രി​ത​ക്ക​യ​ത്തി​ലാ​യി. സ​ർ​ക്കാ​രി​ൽ നി​ന്ന് ഒ​രു രൂ​പ പോ​ലും മാ​ത്യു​വി​ന്‍റെ കു​ടും​ബ​ത്തി​ന് സാ​ന്പ​ത്തി​ക സ​ഹാ​യം ല​ഭി​ച്ച​തു​മി​ല്ല.

അ​ന്വേ​ഷ​ണം പു​ർ​ത്തി​യാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചു

എ​ട​ക്ക​ര: ക​ർ​ഷ​ക​ൻ കൃ​ഷി​യി​ട​ത്തി​ൽ ഷോ​ക്കേ​റ്റ് മ​രി​ച്ചി​ട്ട് മൂ​ന്ന് വ​ർ​ഷം പു​ർ​ത്തി​യാ​യി​ട്ടും ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം പു​ർ​ത്തി​യ​ക്കാ​ത്ത​തി​ലും, സ​ർ​ക്കാ​രി​ൽ നി​ന്ന് സാ​ന്പ​ത്തി​ക സ​ഹാ​യം കു​ടും​ബ​ത്തി​ന് ന​ൽ​കാ​ത്ത​തി​ലും കെ​സി​വൈ​എം മ​ണി​മൂ​ളി മേ​ഖ​ല പ്ര​തി​ഷേ​ധി​ച്ചു. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​രി​വ​ല​മു​ണ്ട സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ ബ​ലി, അ​നു​സ്മ​ര​ണ യോ​ഗം, പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. നൂ​റ്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളാ​ണ് ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്ത​ത്. പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ കെ​സി​വൈ​എം മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ.​മാ​ത്യു​ക​റു​ത്തേ​ട​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ.​സെ​ബാ​സ്റ്റ്യ​ൻ പാ​റ​യി​ൽ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. മാ​ത്യു കോ​യി​ക്ക​ര​യു​ടെ മ​ര​ണം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും നി​ല​ന്പു​ർ എം​എ​ൽ​എ അ​ട​ക്ക​മു​ള്ള​വ​രു​ടെ ശ്ര​ദ്ധ ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ വ​ട​ക്കേ​ക്ക​ര അ​ധ്യ​ക്ഷ​നാ​യി. ച​ട​ങ്ങി​ൽ സ​ന്തോ​ഷ് മാ​ത്യു ചെ​ട്ടി​ശേ​രി​ൽ, എ​കെ​സി​സി പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ത​ല​ച്ചി​റ, ക്രി​സ്ത്യ​ൻ പൊ​ളി​റ്റി​ക്ക​ൽ തി​ങ്കേ​ഴ്സ് ഫോ​റം ജി​ല്ലാ ക​ണ്‍​വീ​ന​ർ ജി​ബി​ൻ ഈ​ന്തു​ങ്ങ​ൾ, ജോ​ഷി പാ​ല​ക്കാ​ട്ട്, കു​ര്യ​ൻ നീ​ല​ത്തു​മു​ക്കി​ൽ, സ​ന​ൽ ഒ​റ​വാ​റ​ന്ത​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.