നി​ല​ന്പൂ​രി​ലെ വി​മു​ക്തി കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മാ​ർ​ച്ച് ഒ​ന്നി​ന്
Wednesday, February 20, 2019 12:59 AM IST
നി​ല​ന്പൂ​ർ: എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ൽ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ തു​ട​ങ്ങു​ന്ന ല​ഹ​രി വി​മോ​ച​ന കേ​ന്ദ്ര​മാ​യ വി​മു​ക്തി പ​ദ്ധ​തി​യു​ടെ ഉ​ദ​ഘാ​ട​നം മാ​ർ​ച്ച് ഒ​ന്നി​ന് ന​ട​ത്തും. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചേ​രു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ. അ​ധ്യ​ക്ഷ​നാ​കും. ഉ​ദ്ഘാ​ട​ന പ​രി​പാ​ടി ന​ട​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ ഒ​രു​ക്ക​ങ്ങ​ൾ​ക്കാ​യു​ള്ള സ്വാ​ഗ​ത​സം​ഘ രൂ​പ​വ​ത്ക​ര​ണ​വും ചൊ​വ്വാ​ഴ്ച ന​ട​ന്നു.
യോ​ഗം പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ. ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ൻ പി.​വി.​ഹം​സ, പോ​ത്തു​ക​ല്ല് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ത്സ​ല അ​ര​വി​ന്ദ്, എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ബെ​ന്നി ഫ്രാ​ൻ​സി​സ്, നി​ല​ന്പൂ​ർ ജ​ന​മൈ​ത്രി എ​ക്സൈ​സ് സി.​ഐ. രാ​ജ​ൻ ബാ​ബു, നി​ല​ന്പൂ​ർ എ​ക്സൈ​സ് സി.​ഐ. അ​ഗ​സ്റ്റി​ൻ ജോ​സ​ഫ്, എ​ക്സൈ​സ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​രാ​മ​കൃ​ഷ്ണ​ൻ, വി​മു​ക്തി ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി.​ഹ​രി​കു​മാ​ർ, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ.​ടി.​സ​ജി​മോ​ൻ, കെ.​റോ​ബി​ൻ ബാ​ബു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​നാ​വ​ശ്യ​മാ​യ ഒ​രു​ക്ക​ങ്ങ​ൾ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ത​യാ​റാ​യി​ട്ടു​ണ്ട്.നി​ല​ന്പൂ​രി​ലേ​ത് സം​സ്ഥാ​ന​ത്തെ അ​ഞ്ചാ​മ​ത്തെ കേ​ന്ദ്ര​മാ​ണ്.