മാ​വോ​യി​സ്റ്റ് ഡാ​നി​ഷി​നെ വീ​ണ്ടും റി​മാ​ൻ​ഡ് ചെ​യ്തു
Wednesday, February 20, 2019 1:00 AM IST
മ​ഞ്ചേ​രി: മാ​വോ​യി​സ്റ്റ് നേ​താ​വും ത​മി​ഴ്നാ​ട് രാ​മ​നാ​ഥ​പു​രം പു​ലി​യ​കു​ളം സ​ദ്യ​പ്പ തേ​വ​ർ സ്ട്രീ​റ്റ് ആ​ർ സെ​ൽ​വ​കു​മാ​റി​ന്‍റെ മ​ക​നു​മാ​യ കൃ​ഷ്ണ എ​ന്ന ഡാ​നി​ഷി(30)നെ ​മ​ഞ്ചേ​രി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി വീ​ണ്ടും ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക​യ​യ്ച്ചു. ജ​യി​ലി​ലാ​യി​രു​ന്ന ഡാ​നി​ഷ് മ​ഞ്ചേ​രി കോ​ട​തി​യി​ൽ ജാ​മ്യ​ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ന​ലെ ഡാ​നി​ഷി​നെ മ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.
ത​ണ്ട​ർ​ബോ​ൾ​ട്ടി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു മാ​വോ​യി​സ്റ്റ് നേ​താ​വി​നെ കോ​ട​തി​യി​ലെ​ത്തി​ച്ച​ത്. എ​ന്നാ​ൽ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ച്ച മ​ഞ്ചേ​രി യു​എ​പി​എ സ്പെ​ഷ​ൽ കോ​ട​തി ഹ​ർ​ജി ത​ള്ളു​ക​യും ഡാ​നി​ഷി​നെ മാ​ർ​ച്ച് 20 വ​രെ റി​മാ​ൻ​ഡ് ചെ​യ്യാ​ൻ ഉ​ത്ത​ര​വി​ടു​ക​യു​മാ​യി​രു​ന്നു.​
തു​ട​ർ​ന്ന് ഡാ​നി​ഷി​നെ വീ​ണ്ടും ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് കൊ​ണ്ടു​പോ​യി. എ​ട​ക്ക​ര പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ഇ​ന്ന​ലെ ഡാ​നി​ഷി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. 2016 സെ​പ്റ്റം​ബ​ർ അ​വ​സാ​ന വാ​ര​ത്തി​ൽ നി​ല​ന്പൂ​ർ മു​ണ്ട​ക്ക​ട​വ് കോ​ള​നി​ക്ക​ടു​ത്ത് വ​ന​ത്തി​ലാ​ണ് കേ​സി​ന്നാ​സ്പ​ദ​മാ​യ സം​ഭ​വം. നി​രോ​ധി​ത തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​യ സി​പി​ഐ മാ​വോ​യി​സ്റ്റി​ന്‍റെ സ്ഥാപക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ന​ത്തി​ൽ ഭ​വാ​നി, ശി​രു​വാ​ണി, നാ​ടു​കാ​ണി ദ​ള​ങ്ങ​ളി​ൽ​പെ​ട്ട പ​തി​നെ​ട്ടു പ്ര​തി​ക​ൾ പ​രി​ശീ​ല​ന ക്യാ​ന്പ് ന​ട​ത്തി​യി​രു​ന്നു.
ലൈ​സ​ൻ​സി​ല്ലാ​തെ ആ​യു​ധ പ​രി​ശീ​ല​നം, പ​രേ​ഡ്, പ​താ​ക ഉ​യ​ർ​ത്ത​ൽ, ക്ലാ​സു​ക​ൾ എ​ന്നി​വ ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്. രാ​ജ്യ​ത്തി​നെ​തി​രേ യു​ദ്ധം ചെ​യ്യാ​ൻ ആ​യു​ധ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും ഗു​ഡാ​ലോ​ച​ന ന​ട​ത്തു​ക​യും ചെ​യ്തു​വെ​ന്നും ഇ​വ​ർ​ക്കെ​തി​രേ കേ​സു​ണ്ട്.
2018 ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് മ​ണ്ണാ​ർ​ക്കാ​ട് നെ​ല്ലി​പ്പു​ഴ​യി​ൽ വെ​ച്ച് അ​ഗ​ളി എ​എ​സ്പി​യാ​ണ് ഡാ​നി​ഷി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.