എം.​കെ. രാ​ഘ​വ​ൻ എം​പി​യു​ടെ ജ​ന​ഹൃ​ദ​യ യാ​ത്ര ആ​രം​ഭി​ച്ചു
Wednesday, February 20, 2019 1:02 AM IST
കോ​ഴി​ക്കോ​ട്: നാ​ടി​നൊ​പ്പം ന​ന്മ​യോ​ടൊ​പ്പം എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി എം.​കെ. രാ​ഘ​വ​ൻ എം​പി ന​യി​ക്കു​ന്ന യു​ഡി​എ​ഫ് കോ​ഴി​ക്കോ​ട് ജി​ല്ലാ​ ക​മ്മ​ിറ്റി​യു​ടെ ജ​ന​ഹൃ​ദ​യ യാ​ത്രയ്ക്ക് തുടക്കമായി.
മു​സ്ലീം ലീ​ഗ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ന​രി​ക്കു​നി​യി​ൽ വ​ച്ച് ജാ​ഥാ ക്യാ​പ്റ്റ​ൻ എം.​കെ. രാ​ഘ​വ​ൻ എം​പി​ക്ക് പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ എം.​എ. റ​സാ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഉ​മ്മ​ർ പാ​ണ്ടി​ക​ശാ​ല, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദി​ഖ്, എ​ൻ.​സി. അ​ബൂ​ബ​ക്ക​ർ, വി.​എം. ഉ​മ്മ​ര്‍, കെ​പി​സി​സി സെ​ക്ര​ട്ട​റി കെ. ​പ്ര​വീ​ൺ കു​മാ​ർ, പി.​കെ. ഫി​റോ​സ്, പി.​എം. നി​യാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
കൊ​ടു​വ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ജാ​ഥ​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി. സ​മാ​പ​നം ക​ട്ടി​പ്പാ​റ​യി​ല്‍ മു​ൻ മ​ന്ത്രി കെ.​സി. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എം. അ​ഭി​ജി​ത്ത്, ന​ജീ​ബ് കാ​ന്ത​പു​രം തു​ട​ങ്ങി​യ​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. ഇ​ന്ന് കൊ​ടു​വ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ അ​ണ്ടോ​ണ​യി​ൽ രാ​വി​ലെ ഒ​ന്പ​തി​ന് വി.​എം. ഉ​മ്മ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഉ​ച്ച​യ്ക്ക് ശേ​ഷം ബാ​ലു​ശേ​രി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന ജാ​ഥ​യു​ടെ സ​മാ​പ​നം അ​ത്തോ​ളി അ​ത്താ​ണി​യി​ൽ മു​സ്ലീം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി.​എ. മ​ജീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
വി.​ടി. ബ​ൽ​റാം എം​എ​ൽ​എ, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​എ. നാ​രാ​യ​ണ​ൻ തു​ട​ങ്ങി​യ​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​വും.