സ​ർ​ക്കാ​രും ആ​ക‌്ഷ​ൻ ക​മ്മി​റ്റി​യും ക​ർ​ഷ​ക​രെ വി​ഡ്ഡി​ക​ളാ​ക്കു​ന്നു​വെ​ന്ന് യുഡിഎഫ്
Wednesday, February 20, 2019 1:04 AM IST
കൂ​രാ​ച്ചു​ണ്ട്: മ​ല​യോ​ര മേ​ഖ​ല​യി​ലെ ഭൂ​നി​കു​തി പ്ര​ശ്ന​ത്തി​ൽ സ​ർ​ക്കാ​രും മ​ല​യോ​ര ക​ർ​ഷ​ക ആ​ക‌്ഷ​ൻ ക​മ്മ​ിറ്റി​യും ക​ർ​ഷ​ക​രെ വി​ഡ്ഡി​ക​ളാ​ക്കു​ക​യാ​ണെ​ന്ന് യു​ഡി​എ​ഫ് കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് നേ​തൃ​യോ​ഗം ആ​രോ​പി​ച്ചു.
കൂ​രാ​ച്ചു​ണ്ട് വി​ല്ലേ​ജി​ൽ ഏ​റെ കൊ​ട്ടി​ഘോ​ഷി​ച്ച് ന​ട​ത്തി​യ ഭൂ​നി​കു​തി സ്വീ​ക​ര​ണം ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​നു​ള്ള ശ്ര​മം മാ​ത്ര​മാ​ണെ​ന്നും ആ​ക്‌​ഷ​ൻ ക​മ്മി​റ്റി​യു​ടെ വീ​ഴ്ച​ക​ൾ മ​റ​ച്ചു​വ​ച്ച് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ത​ല​യി​ൽ കെ​ട്ടി​വ​യ്ക്കു​ന്ന​തി​നു​പ​ക​രം യ​ഥാ​ർ​ഥ വ​സ്തു​ത ജ​ന​ങ്ങ​ളോ​ട് തു​റ​ന്നു പ​റ​യ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ക​ഴി​ഞ്ഞ യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് 123 ക​ർ​ഷ​ക​ർ അ​പേ​ക്ഷി​ച്ച​പ്പോ​ൾ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ച 63 പേ​രു​ടെ നി​കു​തി സ്വീ​ക​രി​ച്ചു. എ​ന്നാ​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ 21 ക​ർ​ഷ​ക​രു​ടെ നി​കു​തി മാ​ത്ര​മേ സ്വീ​ക​രി​ച്ചു​ള്ളു. അ​ർ​ഹ​ത​പ്പെ​ട്ട​വ​രു​ടെ നി​കു​തി സ്വീ​ക​രി​ച്ച് ഭൂ​മി​യു​ടെ രേ​ഖ​ക​ൾ ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ചെ​യ​ർ​മാ​ൻ അ​ഗ​സ്റ്റി​ൻ കാ​ര​ക്ക​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ.​കെ. അ​മ്മ​ദ്, ജോ​ൺ​സ​ൺ താ​ന്നി​ക്ക​ൽ, വി.​എ​സ്. ഹ​മീ​ദ്, വി​ത്സ​ൺ പാ​ത്തി​ച്ചാ​ലി​ൽ, പോ​ളി കാ​ര​ക്ക​ട, എ​ൻ.​ജെ. മാ​ണി, ഒ.​എ​സ്. അ​സീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.