എ​സ്.​കെ. പൊ​റ്റെ​ക്കാ​ട്ട് പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു
Wednesday, February 20, 2019 1:04 AM IST
കോ​ഴി​ക്കോ​ട്: സ​ഞ്ചാ​ര സാ​ഹി​ത്യ​കാ​ര​ൻ എ​സ്.​കെ പൊ​റ്റെ​ക്കാ​ട്ടി​ന്‍റെ കു​ടും​ബ​വും ജ്ഞാ​ന​പീ​ഠം പു​ര​സ്കാ​ര ജേ​താ​വ് എ​സ്.​കെ.​പൊ​റ്റെ​ക്കാ​ട്ട് അ​നു​സ്മ​ര​ണ​വേ​ദി​യും ക​ണ്ണൂ​രി​ലെ എ​യ​റോ​സി​സ് കോ​ള​ജും സം​യു​ക്ത​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ എ​സ്.​കെ. പൊ​റ്റെ​ക്കാ​ട്ട് പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു.
കി​ഡ്നി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ചെ​യ​ർ​മാ​ൻ ഫാ.​ഡേ​വി​സ് ചി​റ​മേ​ൽ, പ​രി​സ്ഥി​തി സം​ര​ക്ഷ​ക​നും ഗാ​ന്ധി​യ​നും ക​വി​യും സാ​ഹി​ത്യ​കാ​ര​നു​മാ​യ ശ്രീമൻ നാ​രാ​യ​ണ​ൻ എ​ന്നി​വ​രെ പ്ര​തി​ഭാ പു​ര​സ്കാ​ര​ങ്ങ​ൾ​ക്കും സം​വി​ധാ​യ​ക​ൻ വ​യ​ലാ​ർ മാ​ധ​വ​ൻ​കു​ട്ടി (നോ​വ​ൽ -ഭ്ര​മം), ശാ​ന്തി​ഗി​രി പ​ബ്ലി​ക്കേ​ഷ​ൻ​സ് ഡെ​പ്യൂ​ട്ടി എ​ഡി​റ്റ​ർ അ​നി​ൽ ചേ​ർ​ത്ത​ല (സ​ഞ്ചാ​ര സാ​ഹി​ത്യം -കാ​രു​ണ്യ​ത്തി​ന്‍റെ നി​റ​വ്) എ​ന്നി​വ​രെ സാ​ഹി​ത്യ പു​ര​സ്കാ​ര​ങ്ങ​ൾ​ക്കും തെ​ര​ഞ്ഞെ​ടു​ത്തു.
ആ​ദ്യ പു​സ്ത​ക​ത്തി​നു​ള്ള പ്ര​ത്യേ​ക പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് രാ​കേ​ശ് പേ​രാ​വൂ​ർ (ക​ഥാ​സ​മാ​ഹാ​രം -വെ​ളി​പാ​ടു​ക​ൾ), ര​വീ​ന്ദ്ര​ൻ ഇ​രി​ണാ​വ് (ലേ​ഖ​ന​സ​മാ​ഹാ​രം -ആ​റാം ഇ​ന്ദ്രി​യം), അ​നി​ല​ൻ (ല​ഘു​നോ​വ​ൽ -ഒ​റ്റ​മ​ര​ത്തി​ലെ ചി​ല്ല​ക​ൾ) എ​ന്നി​വ​ർ അ​ർ​ഹ​രാ​യി.
പ​തി​നാ​യി​രം രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങി​യ പു​ര​സ്കാ​ര​ങ്ങ​ൾ, എ​സ്.​കെ.​പൊ​റ്റെ​ക്കാ​ട്ടി​ന്‍റെ നൂ​റ്റി​യാ​റാം ജ​ന്മ​ദി​ന​മാ​യ മാ​ർ​ച്ച് 14ന് ​കോ​ഴി​ക്കോ​ട്ട് നടക്കുന്ന ചടങ്ങിൽ മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ, എം.​പി.​അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി എ​ന്നി​വ​ർ സ​മ്മാ​നി​ക്കും.