പീഡനം: പ്ര​തി​യെ തെ​ളി​വെ​ടു​പ്പിനെത്തിച്ചു
Wednesday, February 20, 2019 1:04 AM IST
മു​ക്കം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ യു​വാ​വി​നെ തെ​ളി​വെ​ടു​പ്പി​നെ​ത്തി​ച്ചു. മോ​ഷ്ടി​ച്ച ബൈ​ക്കി​ൽ ക​റ​ങ്ങു​മ്പോ​ൾ മ​ണാ​ശേ​രി​യി​ൽ വ​ച്ചാ​ണ് സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര​നാ​യ മ​ര​ഞ്ചാ​ട്ടി സ്വ​ദേ​ശി പാ​റ​ക്ക​ൽ അ​നീ​ഷ് (34) ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യ​ത്. എ​സ്ഐ ഹ​മീ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാണ് പ്രതിയെ തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​ത്.
ബസിൽ വച്ച് പരിചയപ്പെട്ട കു​ട്ടി​യെ രണ്ടാഴ്ച മുന്പ് ബൈ​ക്കി​ൽ ക​യ​റ്റിക്കൊ​ണ്ട് പോയി ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ​ത്തി​ച്ച് പീ​ഡി​പ്പിച്ചെന്നാണ് കേസ്. അ​നീ​ഷ് നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കു​ട്ടി​യു​ടെ സ്വ​ർ​ണ്ണാ​ഭ​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യും പ്ര​തി കൈ​ക്ക​ലാ​ക്കി​യി​രു​ന്നു. പ്ര​തി​യു​ടെ വീ​ട്, മ​ണാ​ശേ​രി, മു​ക്കം ടൗ​ൺ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. എ​എ​സ്ഐ ബേ​ബി മാ​ത്യു, സ​ലീം മു​ട്ട​ത്ത്, ഷ​ഫീ​ഖ് നീ​ലി​യാ​നി​ക്ക​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘമാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.