ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍
Wednesday, February 20, 2019 1:04 AM IST
നാ​ദാ​പു​രം: വി​ദ്യാ​ര്‍​ഥി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ല്‍​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന ര​ണ്ട് പേ​ര്‍ പി​ടി​യി​ലാ​യി. വാ​ണി​മേ​ല്‍ സ്വ​ദേ​ശി കാ​വി​ലുംപാ​റ വീ​ട്ടി​ല്‍ അ​ബ്ദു​ള്‍ റ​സാ​ഖ് (36), കു​റ്റ്യാ​ടി വ​ട​യം സ്വ​ദേ​ശി മാ​രാംവീ​ട്ടി​ല്‍ സു​ര്‍​ജി​ത്ത് (30) എ​ന്നി​വ​രെ​യാ​ണ് നാ​ദാ​പു​രം എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി. ​സു​രേ​ന്ദ്ര​നും സം​ഘ​വും പി​ടി​കൂ​ടി​യ​ത്.
വാ​ണി​മേ​ല്‍ ഭൂ​മി​വാ​തു​ക്ക​ലി​ല്‍ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ലാ​ണ് ചെ​റി​യ പൊ​തി​ക​ളി​ലാ​ക്കി സൂ​ക്ഷി​ച്ച 150 ഗ്രാം ​ക​ഞ്ചാ​വു​മാ​യി റ​സാ​ഖ് പി​ടി​യി​ലാ​യ​ത്. പ്ര​തി മു​മ്പും ക​ഞ്ചാ​വ് കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട​യാ​ള്‍ ആ​ണെ​ന്ന് അ​ധ‌ി​കൃ​ത​ര്‍ പ​റ​ഞ്ഞു. ഇ​യാ​ളിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് കു​റ്റ്യാ​ടി പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ അ​മ്പ​ല​ക്കു​ള​ങ്ങ​ര പെ​ട്രോ​ള്‍ പ​മ്പ് പ​രി​സ​ര​ത്ത് നി​ന്നാ​ണ് 50 ഗ്രാം കഞ്ചാവുമായി സു​ര്‍​ജി​ത്ത് പി​ടി​യി​ലാ​യത്. നാ​ദാ​പു​രം ഗ​വ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്ക്കെ​ത്തി​യ കു​ട്ടി​യു​ടെ സ്വ​ര്‍​ണ്ണ​മാ​ല അ​പ​ഹ​രി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് സു​ര്‍​ജി​ത്ത്. എ​ക്‌​സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ സി.​പി. ഷാ​ജി, സി ​ഇ​ഒ മാ​രാ​യ കെ. ​ഷി​രാ​ജ്, ടി. ​സ​നു, എ. ​രാ​ഹു​ല്‍, വി​ജേ​ഷ്, നി​ഷ എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.