ക​ട​ലി​ന്‍റെ മ​ക്ക​ൾ​ക്ക് ന​ഗ​ര​സ​ഭാ ബ​ജ​റ്റി​ൽ ബി​ഗ് സ​ല്യൂ​ട്ട്
Wednesday, February 20, 2019 1:12 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം : മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 20 കോ​ടി​രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ സ​മ്മാ​നി​ച്ചു തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭാ ബ​ജ​റ്റ്.

ഓ​ഖി​യി​ലും പ്ര​ള​യ​ത്തി​ലും നാ​ടി​നു സ​ഹാ​യ​ഹ​സ്ത​മാ​യി മാ​റി​യ ക​ട​ലി​ന്‍റെ മ​ക്ക​ളു​ടെ ഫ്ളാ​റ്റു​ക​ളു​ടെ​യും ഭ​വ​ന​ങ്ങ​ളു​ടെ​യും പു​ന​രു​ദ്ധാ​ര​ണ​ത്തി​നു അ​ഞ്ചു കോ​ടി​യും പ​ഞ്ഞ​മാ​സ​ക്കാ​ല​ത്ത് ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് ന​ൽ​കു​ന്ന​തി​നാ​യി 15 കോ​ടി രൂ​പ​യു​മാ​ണു ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. 1286,07,09,590 കോ​ടി രൂ​പ വ​ര​വും 1213,22,16,040 കോ​ടി രൂ​പ ചെ​ല​വും വ​രു​ന്ന ന​ഗ​ര​സ​ഭ​യു​ടെ 2019-20-ലെ ​ബ​ജ​റ്റി​ൽ ഭ​വ​ന​നി​ർ​മ്മാ​ണ​ത്തി​നും വ​നി​താ ക്ഷേ​മ​ത്തി​നും ഉൗ​ന്ന​ൽ ന​ൽ​കു​ന്ന 91 പ​ദ്ധ​തി​ക​ളാ​ണു ധ​ന​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കൂ​ടി​യാ​യ ഡെ​പ്യൂ​ട്ടി മേ​യ​ർ രാ​ഖി ര​വി​കു​മാ​ർ ഇ​ന്ന​ലെ അ​വ​ത​രി​പ്പി​ച്ച​ത്.

2020-ൽ ​സ​ന്പൂ​ർ​ണ ഭ​വ​ന ന​ഗ​രം ല​ക്ഷ്യ​മി​ട്ടു​ള്ള സ്നേ​ഹ​സ​ദ​നം പ​ദ്ധ​തി​യ്ക്കു 70 കോ​ടി രൂ​പ​യാ​ണ് ബ​ജ​റ്റി​ൽ നീ​ക്കി​വ​ച്ചി​ട്ടു​ള്ള​ത്. ലൈ​ഫ്, പി​എം​എ​വൈ പ​ദ്ധ​തി പ്ര​കാ​രം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന മു​ഴു​വ​ൻ വീ​ടു​ക​ൾ​ക്കും സൗ​ജ​ന്യ സോ​ളാ​ർ ക​ണ​ക്ഷ​ൻ ന​ൽ​കു​ന്ന​തി​നാ​യി ഒ​ന്പ​തു കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട ്.

കൂ​ടാ​തെ ന​ഗ​ര​ത്തി​ലെ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി വെ​ള്ളാ​യ​ണി​ക്കാ​യ​ൽ കേ​ന്ദ്രീ​ക​രി​ച്ചു പു​തി​യ വാ​ട്ട​ർ ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി അ​ഞ്ചു കോ​ടി രൂ​പ​യും കി​ള്ളി​യാ​റും ക​ര​മ​ന​യാ​റും ത​മ്മി​ൽ സം​യോ​ജി​ക്കു​ന്ന ക​ല്ല​ടി​മു​ഖ​ത്ത് ടൂ​റി​സം ഗ്രാ​മ​ത്തി​നാ​യി 50 ല​ക്ഷം രൂ​പ​യും ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ബ​ജ​റ്റിൻ മേലു​ള്ള പൊ​തു​ച​ർ​ച്ച 22,23 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള
മ​റ്റു പ്ര​ധാ​ന പ​ദ്ധ​തി​ക​ൾ

ആ​രോ​ഗ്യ​ക​ര​മാ​യ കു​ടും​ബ​ത്തി​നാ​യി ഹെ​ൽ​ത്തി ഡ്രി​വാ​ൻ​ഡ്രം പ​ദ്ധ​തി​യ്ക്ക് 40 ല​ക്ഷം.
ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന പാ​ർ​ക്കു​ക​ളി​ൽ ഓ​പ്പ​ണ്‍ ജി​മ്മു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ഒ​രു കോ​ടി 50 ല​ക്ഷം.

നി​രാ​ലം​ബ​രാ​യ വ​നി​ത​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള പ​ട​വു​ക​ൾ പ​ദ്ധ​തി​യ്ക്ക് ഒ​രു കോ​ടി.
ആ​ശു​പ​ത്രി​ക​ളി​ലെ രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യു​ള്ള ന​മ​സ്തേ അ​ന​ന്ത​പു​രി​യ്ക്ക് ര​ണ്ട ു കോ​ടി 50 ല​ക്ഷം.

പ​ട്ടി​ക​ജാ​തി കോ​ള​നി​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നു 12 കോ​ടി.
തി​രു​വ​ല്ലം സോ​ണ​ൽ മേ​ഖ​ല​യി​ൽ പു​തി​യ വൈ​ദ്യു​തി ശ്്മ​ശാ​ന​ത്തി​നാ​യി 50 ല​ക്ഷം.
മ​ത്സ്യം വ​ള​ർ​ത്ത​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള കൃ​ഷി​രീ​തി​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യു​ള്ള സം​യോ​ജി​ത കൃ​ഷി വ്യാ​പി​പ്പി​ക്ക​ൽ പ​ദ്ധ​തി​യ്ക്കു ഒ​രു കോ​ടി രൂ​പ.

തൊ​ഴി​ൽ ര​ഹി​ത​രാ​യ യു​വാ​ക്ക​ൾ​ക്ക് ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​നും തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ അ​വ​രെ അ​റി​യി​ക്കു​ന്ന​തി​നും വേ​ണ്ട ിയു​ള്ള സ്മാ​ർ​ട്ട് ജോ​ബ് പ​ദ്ധ​തി​യ്ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ.
ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സ് വി​ഭാ​ഗ​ത്തി​നാ​യി താ​മ​സ സൗ​ക​ര്യ​വും സ്കി​ൽ ഡ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റും ഒ​രു​ക്കു​ന്ന​തി​നാ​യു​ള്ള അ​ന​ന്ത​പു​രി​യി​ലെ അ​ഭ​യ​പു​രി പ​ദ്ധ​തി​യ്ക്ക് ഒ​രു കോ​ടി.

ആ​റ്റു​കാ​ൽ, ക​ട​കം​പ​ള്ളി, മെ​ഡി​ക്ക​ൽ കോ​ള​ജ് തു​ട​ങ്ങി പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ​ക്കാ​യി താ​മ​സ സൗ​ക​ര്യം ഒ​രു​ക്കു​ന്ന പ​ദ്ധ​തി​യാ​യ ഷീ ​ലോ​ഡ്ജി​നു മൂ​ന്ന് കോ​ടി.

പ്ലാ​സ്റ്റി​ക് ര​ഹി​ത ന​ഗ​ര​ത്തി​നു ഒ​രു കോ​ടി 36 ല​ക്ഷം. പാ​ർ​വ​തീ പു​ത്ത​നാ​ർ, ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ട്, ക​ര​മ​ന​യാ​ർ തു​ട​ങ്ങി​യ​വ​യു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി ഒ​രു കോ​ടി.

മി​ക​ച്ച റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ൾ​ക്കു​ള്ള ശു​ചി​ത്വ അ​വാ​ർ​ഡി​നാ​യി അ​ഞ്ച് ല​ക്ഷം.
മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് മാ​ജി​ക് പ​രി​ശീ​ല​ന​ത്തി​നാ​യു​ള്ള മാ​സ്മ​രി​ക​ത പ​ദ്ധ​തി​യ്ക്ക് 15 ല​ക്ഷം.

ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പ്ലാ​സ്റ്റി​ക് ബോ​ട്ടി​ലു​ക​ൾ പൊ​ടി​ച്ച് പ്ലാ​സ്റ്റി​ക് പു​നഃ​ചം​ക്ര​മ​ണ​ത്തി​ന് വി​ധേ​യ​മാ​ക്കു​ന്ന പൈ​റ്റ് ബോ​ട്ടി​ൽ ക്ര​ഷിം​ഗ് യൂ​ണി​റ്റി​ന് 27 ല​ക്ഷം.

ന​ഗ​ര​ത്തി​ലെ സ്കൂ​ളു​ക​ളി​ൽ മ​ൾ​ട്ടി പ​ർ​പ്പ​സ് കോ​ർ​ട്ടു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നു ര​ണ്ട ് കോ​ടി.
ഷീ ​ടെ​ക്നീ​ഷ്യ​നെ രൂ​പ​പ്പെ​ടു​ത്താ​നു​ള്ള ഷി ​ടെ​ക് പ​ദ്ധ​തി​യ്ക്കാ​യി 20 ല​ക്ഷം.

നി​യ​മ​സ​ഭ​യ്ക്കു മു​ന്നി​ലെ ഇ​എം​എ​സ് പാ​ർ​ക്ക് റോ​സ് ഗാ​ർ​ഡ​നാ​ക്കി മാ​റ്റു​ന്ന​തി​നു 20 ല​ക്ഷ​വും വെ​ള്ള​യ​ന്പ​ല​ത്തെ അ​യ്യ​ൻ​കാ​ളി പാ​ർ​ക്ക് ന​വീ​ക​രി​ക്കു​ന്ന​തി​നു 20 ല​ക്ഷ​വും.
നി​ശ്ചി​ത ശ​ത​മാ​നം ട്രാ​ൻ​സ്ജെ​ന്‍റേ​ഴ്സി​നു സം​വ​ര​ണം ചെ​യ്തു​കൊ​ണ്ട് സ്ത്രീ​ക​ൾ​ക്ക് ഓ​ട്ടേ​റി​ക്ഷ ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​യ ഇ-​ഓ​ട്ടോ​യ്ക്കു ര​ണ്ട ്കോ​ടി.

മി​നി ഡ​യ​റി ഫാ​മി​നാ​യി 25 ല​ക്ഷം. ഇ​റ​ച്ചി മാ​ലി​ന്യം ശേ​ഖ​രി​ച്ച് സം​സ്ക​രി​ക്കു​ന്ന​തി​നു ഒ​രു കോ​ടി.

ല​ഹ​രി മു​ക്ത അ​ന​ന്ത​പു​രി​യ്ക്കാ​യി 10 ല​ക്ഷം.
പൂ​ജ​പ്പു​ര,പൗ​ണ്ട്ക​ട​വ് സ​ർ​ക്കാ​ർ ഗ്രൗ​ണ്ട് ഗ്രൗ​ണ്ട ിന്‍റെ ന​വീ​ക​ര​ണ​ത്തി​നു ര​ണ്ട് കോ​ടി.
നേ​മം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ ര​ണ്ട ാംഘ​ട്ട വി​ക​സ​ന​ത്തി​നാ​യി ര​ണ്ട ് കോ​ടി.
ന​വോ​ത്ഥാ​ന സം​ഗ​മ​ത്തി​നാ​യി അ​ഞ്ച് ല​ക്ഷം.

ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഒ​ന്നാം ക്ലാ​സി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ൾ​ക്ക് സ്റ്റീ​ൽ പാ​ത്ര​വും വാ​ട്ട​ർ ബോ​ട്ടി​ലും ന​ൽ​കു​ന്ന ലി​റ്റി​ൽ ഗി​ഫ്റ്റ് പ​ദ്ധ​തി​ക്ക് 50 ല​ക്ഷം.