ക​മു​കി​ൻ​കോ​ട് വി​ശു​ദ്ധ അ​ന്തോ​ണീ​സ് ദേ​വാ​ല​യ​ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി
Wednesday, February 20, 2019 1:12 AM IST
ബാ​ല​രാ​മ​പു​രം: ക​മു​കി​ൻ​കോ​ട് വി​ശു​ദ്ധ അ​ന്തോ​ണീ​സ് ദേ​വാ​ല​യ​ത്തി​ലെ തീ​ർ​ഥാ​ട​ന തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി . കൊ​ച്ചു​പ​ള്ളി​യി​ൽ ന​ട​ന്ന തീ​ർ​ഥാ​ട​ന സ​മാ​രം​ഭ ദി​വ്യ​ബ​ലി​ക്ക് തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത വി​കാ​രി​ജ​ന​റ​ാൾ മോ​ണ്‍. യൂ​ജി​ൻ എ​ച്ച്. പെ​രേ​ര മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
പാ​ള​യം സെ​ന്‍റ് ജോ​സ​ഫ് ക​ത്തി​ഡ്ര​ൽ വി​കാ​രി മോ​ണ്‍. നി​ക്കോ​ള​സ് വ​ച​ന സ​ന്ദേ​ശം ന​ൽ​കി.

ഫാ.​അ​ജി അ​ലോ​ഷ്യ​സ് , ഫാ.​തോ​മ​സ് ഈ​നോ​സ്, ഫാ.​സു​ജേ​ഷ്ദാ​സ്, ഫാ.​പോ​ൾ വി.​എ​ൽ. , ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​യി മ​ത്യാ​സ് തു​ട​ങ്ങി​യ​വ​ർ സ​ഹ​കാ​ർ​മിക​രാ​യി. ദി​വ്യ​ബ​ലി​ക്ക് ശേ​ഷം മോ​ണ്‍. യൂ​ജി​ൻ എ​ച്ച്. പെ​രേ​ര വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​സ്വ​രൂ​പ​ത്തി​ൽ കി​രീ​ടം ചാ​ർ​ത്ത​ൽ ശു​ശ്രൂ​ഷ​ക്ക് നേ​തൃ​ത്വം ന​ൽ​കി. 10 ന് ​ന​ട​ന്ന സ​മൂ​ഹ​ദി​വ്യ​ബ​ലി​ക്ക് ഫാ.​സാ​ബു ക്രി​സ്റ്റി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. റവ. ഡോ.​ഡൈ​സ​ൻ യേ​ശു​ദാ​സ് വ​ച​നം പ​ങ്കു​വ​ച്ചു. വൈ​കു​ന്നേ​രം മൂ​ന്നി​ന് ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​യി മ​ത്യാ​സ് വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​സ്വ​രൂ​പം ആ​ശീ​ർ​വ​ദി​ച്ചു തു​ട​ർ​ന്ന് വ​ലി​യ​പ​ള്ളിയി​ലേ​ക്ക് തി​രു​സ്വ​രൂ​പ​വും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ദ​ക്ഷി​ണം ന​ട​ന്നു. രാ​ത്രി 11 ന് ​ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​യി മ​ത്യാ​സ് തീ​ർ​ഥാ​ട​ന തി​രു​നാ​ളി​ന് കൊ​ടി​യേ​റ്റി.

തി​രു​നാ​ൾ ദി​ന​ങ്ങ​ളി​ൽ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലി​മി​സ് കാ​തോ​ലി​ക്കാ ബാ​വ, നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​താ മെ​ത്രാ​ൻ ഡോ.​വി​ൻ​സെ​ന്‍റ് സാ​മു​വ​ൽ, പ​ത്ത​നം​തി​ട്ട രൂ​പ​ത മെ​ത്രാ​ൻ ഡോ.​സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ്, പാ​റ​ശാ​ല രൂ​പ​ത മെ​ത്രാ​ൻ ഡോ.​തോ​മ​സ് മാ​ർ യൗ​സേ​ബി​യോ​സ്, തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ഡോ.​ആ​ർ.​ക്രി​സ്തു​ദാ​സ് തു​ട​ങ്ങി​യ​വ​ർ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

മാ​ർ​ച്ച് 13 ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​യോ​ടെ​യാ​ണ് തി​രു​നാ​ളി​ന് സ​മാ​പ​ിക്കും.തീ​ർ​ഥാ​ട​ന ദി​ന​ങ്ങ​ളി​ൽ വ​ലി​യ പ​ള്ളി​യി​ൽ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​സ്വ​രൂ​പ​വും പാ​ദു​വ​യി​ൽ നി​ന്ന് എ​ത്തി​ച്ച തി​രു​ശേ​ഷി​പ്പും വ​ണ​ങ്ങു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​യി മ​ത്യാ​സ് അ​റി​യി​ച്ചു.