മ​ന്ത്രി​സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ തൃ​പ്ത​രും സ​ന്തു​ഷ്ട​രു​ം: ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ
Wednesday, February 20, 2019 1:12 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ ആ​യി​രം ദി​വ​സ​ങ്ങ​ളി​ലെ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്കു​ള്ള സ​ന്തോ​ഷ​ത്തി​ൽ പ​ങ്കു​ചേ​രാ​ണ് ആ​യി​രം ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ.

ആയിരം ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ജി​ല്ലാ​ത​ല പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ലെ പ്ര​ദ​ർ​ശ​ന ന​ഗ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. മ​ന്ത്രി​സ​ഭ​യു​ടെ ഇ​തു​വ​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ തൃ​പ്ത​രും സ​ന്തു​ഷ്ട​രു​മാ​ണ്. ഈ ​കാ​ല​യ​ള​വി​ൽ പ്ര​ള​യം അ​ട​ക്ക​മു​ള്ള ഒ​ട്ടേ​റെ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ ജ​ന​ങ്ങ​ൾ​ക്കൊ​പ്പം​നി​ന്ന് നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തോ​ടെ നേ​രി​ടാ​ൻ സ​ർ​ക്കാ​രി​നു ക​ഴി​ഞ്ഞു. പ്ര​തി​സ​ന്ധി​ക​ളി​ൽ സ​ർ​ക്കാ​ർ ഒ​പ്പ​മു​ണ്ടാ​കു​മെ​ന്ന വി​ശ്വാ​സം ജ​ന​മ​ന​സു​ക​ളി​ലു​ണ്ട്. അ​വ​രു​ടെ സ​ന്തോ​ഷ​ത്തി​ൽ സ​ർ​ക്കാ​രും പ​ങ്കു​ചേ​രു​ക​യാ​ണ് മ​ന്ത്രി പ​റ​ഞ്ഞു.

പ്ര​ദ​ർ​ശ​ന ന​ഗ​രി ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സി.​കെ. ഹ​രീ​ന്ദ്ര​ൻ എം​എ​ൽ​എ, മേ​യ​ർ വി.​കെ. പ്ര​ശാ​ന്ത്, കോ​ർ​പറേ​ഷ​ൻ കൗ​ൺ​സി​ല​ർ പാ​ള​യം രാ​ജ​ൻ, സ​ബ് ക​ള​ക്ട​ർ കെ. ​ഇ​മ്പ​ശേ​ഖ​ർ, എ​ഡി​എം വി.​ആ​ർ. വി​നോ​ദ്, പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ പി.​എ​സ്. രാ​ജ​ശേ​ഖ​ര​ൻ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ(​എ​ൽആ​ർ) ജോ​ൺ സാ​മു​വ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​ദ​ർ​ശ​ന​ത്തി​നൊ​പ്പം നാളെ മു​ത​ൽ സെ​മി​നാ​ർ പ​ര​മ്പ​ര​യും സാം​സ്കാ​രി​കോ​ത്സ​വ​വും ന​ട​ക്കും. എ​ല്ലാ ദി​വ​സ​വും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​ണ് സെ​മി​നാ​ർ ആ​രം​ഭി​ക്കു​ക. വൈ​കു​ന്നേ​രം ആ​റു മു​ത​ലാ​ണ് ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും.