അയൽവാസിയെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Wednesday, February 20, 2019 1:12 AM IST
ആ​ര്യ​നാ​ട്: ത​ർ​ക്ക​ത്തെ​തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​യാ​യ വ​യോ​ധി​ക​നെ വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച് ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ ആ​ര്യ​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ ഒ​ന്പ​തി​നു ക​ടു​ക്കാ​കു​ന്ന് തോ​ട്ട​രി​ക​ത്തു വീ​ട്ടി​ൽ ചെ​ല്ല​പ്പ​ൻ​പി​ള്ള (68)നെ ​വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ക​ടു​ക്കാ​കു​ന്ന് സു​നി​താ ഭ​വ​നി​ൽ ശ​ശി​ധ​ര​ൻ നാ​യ​ർ (65) ആ​ണ് പി​ടി​യി​ലാ​യ​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ ചെ​ല്ല​പ്പ​ൻ പി​ള്ള നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽചികി​ത്സ​യലാ​ണ്. സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ​പോ​യ പ്ര​തി​ക്കാ​യി ആ​ര്യ​നാ​ട് സി​ഐ ബി. ​അ​നി​ൽ​കു​മാ​റി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ വി.​എ​സ്. അ​ജീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ഇ​ന്ന​ലെ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.