ഓ​ട്ടോ​യി​ൽ ക​ഞ്ചാ​വ്: യു​വാ​വ് അ​റ​സ്റ്റി​ൽ
Wednesday, February 20, 2019 1:12 AM IST
നേ​മം: ഓ​ട്ടോ​യി​ൽ ക​ഞ്ചാ​വു​മാ​യി ക​റ​ങ്ങി​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.ക​ല്ലി​യൂ​ർ രാ​മ​ച്ചം​വി​ള വീ​ട്ടി​ൽ ഷാ​ൻ​കു​മാ​ർ (35) നെ​യാ​ണ് നേ​മം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഓ​ട്ടോ​യി​ൽ സ്കൂ​ൾ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണ് പി​ടി​യി​ലാ​യ ഷാ​ൻ​കു​മാ​റെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഓ​ട്ടോ​യി​ൽ നി​ന്നും ഒ​ന്ന​ര​കി​ലോ കാ​ഞ്ചാ​വ് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ഓ​പ്പ​റേ​ഷ​ൻ കോ​ബ്ര​യു​ടെ ഭാ​ഗ​മാ​യി നേ​മം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സു​രേ​ന്ദ്ര​ൻ ഫോ​ർ​ട്ട് എ​സി പ്ര​ദീ​പ്കു​മാ​ർ എ​ന്നി​വ​രു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം നേ​മം പോ​ലീ​സ് ഇ​ൻ​സ്്പെ​ക്ട​ർ കെ.​പ്ര​ദീ​പ് എ​സ്ഐ​മാ​രാ​യ എ​സ് .എ​സ്.​സ​ജി, സ​ഞ്ജു ജോ​സ​ഫ്, എ​എ​സ്ഐ സ​ന്തോ​ഷ് , സി​പി​ഒ മോ​ഹ​ന​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.