ടൂ​റി​സം വ്യ​വ​സാ​യ​ത്തി​ന്‍റെ ഭാ​വി സാം​സ്കാ​രി​ക രം​ഗ​ത്ത്: മ​ന്ത്രി ക​ട​കം​പ​ള്ളി സുരേന്ദ്രൻ
Wednesday, February 20, 2019 1:12 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ ടൂ​റി​സം വ്യ​വ​സാ​യ​ത്തി​ന്‍റെ ഭാ​വി സാം​സ്കാ​രി​ക വി​നോ​ദ​സ​ഞ്ചാ​ര രം​ഗ​ത്താ​ണെ​ന്നു ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ല്‍ സ​ര്‍​ക്കാ​ര്‍ ആ​വി​ഷ്ക​രി​ക്കു​ന്ന പൈ​തൃ​ക പ​ദ്ധ​തി​ക​ള്‍ ഇ​തു മു​ന്‍​നി​ര്‍​ത്തി​യു​ള്ള​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കേ​ര​ള ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടൂ​റി​സം ആ​ന്‍​ഡ് ട്രാ​വ​ല്‍ സ്റ്റ​ഡീ​സി​ന്‍റെ (കി​റ്റ്സ്) 30-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വി​വി​ധ സം​സ്കാ​ര​ങ്ങ​ള്‍ ത​മ്മി​ലു​ള്ള വി​നി​മ​യം വി​നോ​ദ സ​ഞ്ചാ​ര രം​ഗ​ത്ത് ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. മു​സി​രി​സ് പ​ദ്ധ​തി, ആ​ല​പ്പു​ഴ, ത​ല​ശേ​രി പൈ​തൃ​ക പ​ദ്ധ​തി​ക​ള്‍ തു​ട​ങ്ങി​യ​വ ഈ ​ല​ക്ഷ്യ​ത്തി​ലു​ള്ള​താ​ണ്. പു​തി​യ ടൂ​റി​സം ഉ​ത്പ​ന്ന​ങ്ങ​ള്‍ ക​ണ്ടെ​ത്തേ​ണ്ട​ത് ഈ ​വ്യ​വ​സാ​യ​ത്തി​ന്‍റെ ത​നി​മ നി​ല​നി​ര്‍​ത്തു​ന്ന​തി​ല്‍ അ​നി​വാ​ര്യ​മാ​ണ്. ടൂ​റി​സം മേ​ഖ​ല​യി​ലെ ച​ര്‍​ച്ച​ക​ളും പ​ഠ​ന​ങ്ങ​ളും ഇ​തു മു​ന്‍​നി​ര്‍​ത്തി​യാ​ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
കി​റ്റ്സ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​രാ​ജ​ശ്രീ അ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​ഡി. ബാ​ബു​പോ​ള്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കൗ​ണ്‍​സി​ല​ര്‍ വി​ദ്യാ മോ​ഹ​ന്‍, കി​റ്റി​സ് പ്രി​ന്‍​സി​പ്പാ​ൽ ഡോ. ​വി. രാ​ജേ​ന്ദ്ര​ന്‍, കേ​ര​ള ട്രാ​വ​ല്‍​മാ​ര്‍​ട്ട് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ബേ​ബി മാ​ത്യു എന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.