ധീ​ര​ജ​വാ​ൻ​മാ​രെ അ​നു​സ്മ​രി​ച്ചു
Wednesday, February 20, 2019 1:12 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: കാ​ശ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച ധീ​ര​ജ​വാ​ന്മാ​ർ​ക്ക് കേ​ര​ളാ സ്റ്റേ​റ്റ് എ​ക്സ് സ​ർ​വീ​സ​സ് ലീ​ഗ് നെ​യ്യാ​റ്റി​ൻ​ക​ര ടൗ​ണ്‍ യൂ​ണി​റ്റ് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. പ്ര​സി​ഡ​ന്‍റ് എ​ൻ. ഭൂ​വേ​ന്ദ്ര​ൻ നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം നെ​യ്യാ​റ്റി​ൻ​ക​ര താ​ലൂ​ക്ക് ഓ​ഫീ​സി​നു സ​മീ​പ​മു​ള്ള യു​ദ്ധ​സ്മാ​ര​ക​ത്തി​ൽ യോ​ഗം ചേ​ർ​ന്ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു. ജി​ല്ലാ ഖ​ജാ​ൻ​ജി എം. ​ജ​യ​ന്ത​ൻ അ​നു​ശോ​ച​ന പ്ര​സം​ഗം ന​ട​ത്തി. യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ എ​ൻ.​വി. സു​ധാ​ക​ര​ൻ, ജ​യ​ച​ന്ദ്ര​ൻ നാ​യ​ർ, ജി. ​അ​നി​ൽ​കു​മാ​ർ, എം. ​ഷാ​ജി, മ​ഹി​ളാ​വിം​ഗ് പ്ര​സി​ഡ​ന്‍റ് എ​സ്. മ​ഹാ​ല​ക്ഷ്മി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.