ആ​റ്റു​കാ​ലി​ല്‍ മെ​ഗാ മെ​ഡി​ക്ക​ല്‍ ക്യാ​മ്പും ഭ​ക്ഷ്യ​സു​ര​ക്ഷാ പ​രി​ശോ​ധ​ന​യും
Wednesday, February 20, 2019 1:12 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച് ആ​രോ​ഗ്യ വ​കു​പ്പ്, ആ​രോ​ഗ്യ കേ​ര​ളം, ആ​യു​ഷ് വ​കു​പ്പ് എ​ന്നി​വ​യു​ടെ നേ​തൃ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഡി​ക്ക​ല്‍ ക്യാ​മ്പു​ക​ളും ഭ​ക്ഷ്യ സു​ര​ക്ഷാ ക​ണ്‍​ട്രോ​ള്‍ റൂ​മും മ​ന്ത്രി കെ.​കെ. ശൈ​ല​ജ സ​ന്ദ​ര്‍​ശി​ച്ച് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി. പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച് വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ആ​രോ​ഗ്യ വ​കു​പ്പും ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പും ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
13 മെ​ഡി​ക്ക​ല്‍ ക്യാ​മ്പു​ക​ളും 12 ഹെ​ല്‍​ത്ത് സെ​ന്‍റ​റു​ക​ളു​മാ​ണ് ആ​റ്റു​കാ​ലി​ലും സ​മീ​പ സ്ഥ​ല​ങ്ങ​ളി​ലു​മാ​യി പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ര​ണ്ട് ഡോ​ക്ട​ര്‍​മാ​ര്‍, ര​ണ്ട് ന​ഴ്സു​മാ​ര്‍, ര​ണ്ട് പാ​രാ​മെ​ഡി​ക്ക​ല്‍ ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ ഓ​രോ ക്യാ​മ്പി​ലു​മു​ണ്ടാ​കും. ഇ​തു​കൂ​ടാ​തെ ലാ​ബ് സൗ​ക​ര്യ​വും 20 ആം​ബു​ല​ന്‍​സു​ക​ളാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂ​മും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.
ഭ​ക്ഷ്യ സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന്‍റെ ക​ണ്‍​ട്രോ​ള്‍ റൂ​മും അ​ന്ന​ദാ​നം ന​ട​ത്തു​ന്ന എ​ല്ലാ​വ​രു​ടേ​യും ര​ജി​സ്ട്രേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.
ഇ​തു​വ​രെ അ​ന്ന​ദാ​ന​ത്തി​ന് 675 സം​ഘ​ട​ന​ക​ള്‍ ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ത്തി. പൊ​ങ്കാ​ല​യ്ക്കാ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ള്‍, പാ​നീ​യ​ങ്ങ​ള്‍ എ​ന്നി​വ​യും ഹോ​ട്ട​ലു​ക​ള്‍, റ​സ്റ്റോ​റ​ന്‍റു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളും പ​രി​ശോ​ധ​ന ന​ട​ത്തി. തി​രു​വ​ന​ന്ത​പു​രം ഭ​ക്ഷ്യ​സു​ര​ക്ഷ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ , ഭ​ക്ഷ്യ​സു​ര​ക്ഷ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ വി​ജി​ല​ന്‍​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.​അ​ഡീ​ഷ​ണ​ല്‍ ഡി​എം​ഒ. ഡോ. ​നീ​ന റാ​ണി, ആ​രോ​ഗ്യ കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​പി.​വി.​അ​രു​ണ്‍, ഭ​ക്ഷ്യ സു​ര​ക്ഷ ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ മി​നി എ​ന്നി​വ​ര്‍ മ​ന്ത്രി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഭ​ക്ത ജ​ന​ങ്ങ​ള്‍​ക്ക് 1800 425 11 25 എ​ന്ന ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​ക​ള്‍ അ​റി​യി​ക്കാ​വു​ന്ന​താ​ണ്.