പ​ന​ച്ച​മൂ​ട് മാ​ര്‍​ക്ക​റ്റി​ൽ പ്ലാ​സ്റ്റി​ക്ക് ക​ത്തി​ക്കു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം
Wednesday, February 20, 2019 1:14 AM IST
വെ​ള്ള​റ​ട:​പ​ന​ച്ച​മൂ​ട് മാ​ര്‍​ക്ക​റ്റി​നു​ള്ളി​ല്‍ പ്ലാ​സ്റ്റി​ക്ക് ക​ത്തി​ക്കു​ന്ന​തി​നെ​തി​രേ വ്യാ​പ​ക​പ്ര​തി​ഷേ​ധം. ജ​ന​വാ​സ​മേ​ഖ​ല​യി​ൽ പ്ലാ​സ്റ്റി​ക്ക് ക​ത്തി​ക്കു​ന്ന​തു​മൂ​ലം സ​മീ​പ​വാ​സി​ക​ൾ​ക്ക് ശ്വാ​സ ത​ട​സ​വും ഛര്‍​ദ്ദി​യും അ​നു​ഭ​വ​പ്പെ​ട്ട​താ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു.
പ്ലാ​സ്റ്റി​ക്ക് ക​ത്തി​ക്കു​ന്ന​തു​മൂ​ലം പ​ല​ത​ര​ത്തി​ലു​ള്ള രോ​ഗം പി​ടി​കൂ​ടു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ നാ​ട്ടു​കാ​രേ ബോ​ധ​വാ​ന്‍​മാ​ര്‍ ആ​ക്കു​ക​യും പ​ര​സ്യ​മാ​യി പ്ലാ​സ്റ്റി​ക്ക് ക​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നെ​തി​രേ നാ​ട്ടു​കാ​ർ പ്ര​ക്ഷേ​ഭ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ്.
വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്തി​ലു​ള്ള പ്ലാ​സ്റ്റി​ക്ക് മാ​ത്ര​മ​ല്ല സ​മീ​പ​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​യും പ്ലാ​സ്റ്റി​ക്ക് ര​ഹ​സ്യ​മാ​യി പ​ന​ച്ച​മൂ​ട് മാ​ര്‍​ക്ക​റ്റി​ലെ​ത്തി​ച്ച് ക​ത്തി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു.
പ​ന​ച്ച​മൂ​ട് മാ​ര്‍​ക്ക​റ്റ് ശു​ചീ​ക​ര​ണം കൃ​ത്യ​മാ​യി ന​ട​ക്കാ​ത്ത​ത് കാ​ര​ണം മാ​ര്‍​ക്ക​റ്റി​ലെ മാ​ലി​ന്യം പ​ക്ഷി​ക​ൾ കൊ​ത്തി സ​മീ​പ​ത്തേ കി​ണ​റു​ക​ളി​ല്‍ നി​ക്ഷേ​പി​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്.
മാ​ലി​ന്യം ക​ല​ര്‍​ന്ന വെ​ള്ളം കു​ടി​ച്ച പ​ല​രും പ​ക​ര്‍​ച്ച വ്യാ​തി ഭീ​ഷ​ണി​യി​ലാ​ണ്.