കോ​ർ​പറേ​റ്റു​ക​ൾ എ​ല്ലാം വെ​ട്ടി​പ്പി​ടി​ക്കാ​ൻ പു​റ​പ്പെ​ട്ടാ​ൽ വി​ഷ​മി​ക്കേ​ണ്ടി​വ​രും: പി​ണ​റാ​യി വി​ജ​യ​ൻ
Wednesday, February 20, 2019 1:14 AM IST
തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​രി​ന്‍റെ സ​ഹ​ക​ര​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന നി​ല​പാ​ടി​ൽ എ​ല്ലാം വെ​ട്ടി​പ്പി​ടി​ക്കാ​ൻ ക​ഴി​വു​ണ്ടെ​ന്ന ഹു​ങ്കോ​ടെ കോ​ർ​പ​റേ​റ്റു​ക​ൾ പു​റ​പ്പെ​ട്ടാ​ൽ അ​ൽ​പ്പം വി​ഷ​മം അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.
വി​ജെ​ടി ഹാ​ളി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം സ്വ​കാ​ര്യ​വ്യ​ക്തി​ക​ൾ​ക്ക് വി​ൽ​ക്കാ​നു​ള്ള കേ​ന്ദ്ര​ന​യ​ത്തി​നെ​തി​രേ ന​ട​ത്തി​യ ബ​ഹു​ജ​ന ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.
രാ​ജ​ഭ​ര​ണ​കാ​ല​ത്തും ജ​ന​കീ​യ സ​ർ​ക്കാ​ർ വ​ന്ന​ശേ​ഷ​വും സം​സ്ഥാ​ന സ​ർ​ക്കാ​ർ എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി​ക്ക് കൈ​മാ​റി​യ ഏ​റ്റ​വും വി​ല​കൂ​ടി​യ ഭൂ​മി​യാ​ണ് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ള​ത്. താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ച്ചാ​ണ് ഇ​തി​നാ​യി സ്ഥ​ല​മെ​ടു​ത്ത​ത്. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ ഏ​റ്റെ​ടു​ക്കാ​ൻ സം​സ്ഥാ​നം ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചു. പൊ​തു ബി​ഡി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ മ​റു​പ​ടി ന​ൽ​കി​യ​ത്. യാ​തൊ​രു മു​ൻ​ഗ​ണ​ന​യും ബി​ഡി​ൽ കേ​ര​ള​ത്തി​ന് ന​ൽ​കി​യി​ല്ല.
ബി​ഡി​ൽ അ​ദാ​നി​ഗ്രൂ​പ്പും ജി​എം​ആ​ർ ഗ്രൂ​പ്പു​മാ​ണ് ഇ​ന്ത്യ​യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ സ്വ​കാ​ര്യ​വ​ത്ക​ര​ണ ബി​ഡി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ള്ള​ത് ഈ ​ര​ണ്ട് കോ​ർ​പ റേ​റ്റു​ക​ളു​മാ​ണ്.
വി​മാ​ന​ത്താ​വ​ള വി​ക​സ​ന​ത്തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത ഭൂ​മി വി​മാ​ന​ത്താ​വ​ളം ഏ​റ്റെ​ടു​ത്താ​ൽ കോ​ർ​പറേ​റ്റു​ക​ൾ​ക്കു ന​ൽ​കു​മോ​യെ​ന്ന് ചേദിച്ച് സ​മീ​പി​ച്ചപ്പോൾ എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി​ക്ക് കൈ​മാ​റാ​നാ​യി ഏ​റ്റെ​ടു​ത്ത ഭൂ​മി സ്വ​കാ​ര്യ വ്യ​ക്തി​ക്ക് ന​ൽ​കാ​നാ​കി​ല്ലെ​ന്ന് കോ​ർ​പറേ​റ്റു​ക​ളോ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ബി​ഡി​ന്‍റെ വി​ശ​ദാം​ശം മ​ന​സി​ലാ​ക്കാ​നാ​യി വ​ന്ന ക​ന്പ​നി​യു​ടെ പ്ര​തി​നി​ധി​ക​ളെ ജീ​വ​ന​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ല. വി​മാ​ന​ത്താ​വ​ള ന​ട​ത്തി​പ്പ് കൈ​വ​ശ​പ്പെ​ടു​ത്താ​ൻ മു​ന്നോ​ട്ടു വ​ന്ന​വ​ർ വേ​ണ്ട​ത്ര വീ​ണ്ടു​വി​ചാ​ര​ത്തോ​ടെ​യാ​ണോ ഇ​റ​ങ്ങി​യ​തെ​ന്ന് ആ​ലോ​പി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
വരുന്ന 28ന് ​വ​ഞ്ച​നാ​ദി​നം ആ​ച​രി​ക്കു​മെ​ന്നും വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന ബ​ഹു​ജ​ന മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ പ​റ​ഞ്ഞു.
സി. ​ദി​വാ​ക​ര​ൻ എം​എ​ൽ​എ, പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ, സ​ത്യ​ൻ​മൊ​കേ​രി, കെ​ടി​ഡി​സി ചെ​യ​ർ​മാ​ൻ എം. ​വി​ജ​യ​കു​മാ​ർ, എ. ​നീ​ല​ലോ​ഹി​ത​ദാ​സ​ൻ​നാ​ടാ​ർ, മു​ൻ എം​എ​ൽ​എ​മാ​രാ​യ കോ​ലി​യ​ക്കോ​ട് കൃ​ഷ്ണ​ൻ​നാ​യ​ർ, വി.​ശി​വ​ൻ​കു​ട്ടി, വി.​സു​രേ​ന്ദ്ര​ൻ​പി​ള്ള, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ജി.​ആ​ർ. അ​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.