പൂ​വ​ച്ച​ലി​ൽ കോ​ൺ​ഗ്ര​സ് -സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ൾ​ക്ക് നേ​രേ ആ​ക്ര​മണം
Wednesday, February 20, 2019 1:14 AM IST
കാ​ട്ടാ​ക്ക​ട : പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ൽ ആ​ക്ര​മ​ണ പ​ര​മ്പ​ര. കഴിഞ്ഞ ദിവസം രാ​ത്രി​യി​ലും പു​ല​ർ​ച്ചെ​യു​മാ​യി വീ​ടു​ക​ൾ​ക്കും ഗ്ര​ന്ഥ​ശാ​ല​യ്ക്കും നേ​രേ ക​ല്ലേ​റു​ണ്ടാ​യി.
പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്ത് അം​ഗം ജി.​ഒ. ഷാ​ജി​യു​ടെ മു​ള​മു​ക്കി​ലു​ള്ള വീ​ടി​നു നേ​രെ​യും സി​പി​എം അം​ഗ​മാ​യ ഷാ​ജി​യു​ടെ വീ​ടി​നു നേ​രെ​യും യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ പ​ന്ത​ടി​ക്ക​ളം ഷാ​നി​ന്‍റെ വീ​ടി​നു നേ​രെ​യും പൂ​വ​ച്ച​ൽ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പൊ​ന്ന​ടു​ത്ത​കു​ഴി സ​ത്യ​ദാ​സി​ന്‍റെ വീ​ടി​നു​നേ​രെ​യും പൂ​വ​ച്ച​ൽ പു​ളി​ങ്കേ​ട് ക്ഷേ​ത്ര​ത്തി​നു സ​മീ​പം കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സു​കു​മാ​ര​ൻ​നാ​യ​രു​ടെ വീ​ടി​നു നേ​രെ​യും രാ​ത്രി ക​ല്ലേ​റ് ഉ​ണ്ടാ​യി.​പൂ​വ​ച്ച​ൽ ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​മ​ദ​ർ​ശ​നി ഗ്ര​ന്ഥ​ശാ​ല​യു​ടെ വാ​തി​ൽ ത​ക​ർ​ന്നു.
പൂ​വ​ച്ച​ലി​ലെ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സും അ​ക്ര​മി​ക​ൾ ത​ല്ലി ത​ക​ർ​ത്തു. പൂ​വ​ച്ച​ലി​ൽ ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ റോ​ഡ് ഉ​പ​രോ​ധി​ക്കു​ക​യും വാ​ഹ​ന​ങ്ങ​ൾ ത​ട​യു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പൊ​ന്ന​ടു​ത്ത​കു​ഴി സ​ത്യ​ദാ​സും നി​ര​വ​ധി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും അ​റ​സ്റ്റ് വ​രി​ച്ചി​രു​ന്നു.
ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കോ​ൺ​ഗ്ര​സ് ഓ​ഫീ​സ് ആ​ക്ര​മ​ണ​വും മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റി​ന്‍റെ വീ​ടാ​ക്ര​മ​ണ​വും ന​ട​ന്ന​ത്. കാ​ട്ടാ​ക്ക​ട പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പൂ​വ​ച്ച​ലി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഇ​ന്ന​ലെ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.