കേ​ര​ള ഹോം​ഗാ​ർ​ഡ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം നാ​ളെ
Wednesday, February 20, 2019 1:55 AM IST
ച​ക്ക​ര​ക്ക​ൽ: കേ​ര​ള ഹോം​ഗാ​ർ​ഡ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഏ​ഴാം സം​സ്ഥാ​ന സ​മ്മേ​ള​നം നാ​ളെ ച​ക്ക​ര​ക്ക​ല്ലി​ൽ ന​ട​ക്കും. പൊ​തു​സ​മ്മേ​ള​നം, പ്ര​തി​നി​ധി സ​മ്മേ​ള​നം എ​ന്നി​വ ന​ട​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
സ​മ്മേ​ള​നം ഗോ​കു​ലം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​അ​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. റ​വ​ന്യൂ മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ, പി.​കെ.​ശ്രീ​മ​തി എം​പി, കെ.​കെ.​രാ​ഗേ​ഷ് എം​പി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും.ലോ​ക് നാ​ഥ് ബെ​ഹ്‌​റ ഐ​പി​എ​സ്, എ.​ഹേ​മ​ച​ന്ദ്ര​ൻ ഐ​പി​എ​സ് തു​ട​ങ്ങി​യ​വ​രും സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ക്കും. ഹോം ​ഗാ​ർ​ഡു​ക​ൾ​ക്കു​ള്ള തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് സ​മ്മേ​ള​ന​ത്തി​ൽ വി​ത​ര​ണം ചെ​യ്യും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ടി.​കെ.​കു​ഞ്ഞു​മോ​ൻ, എ​ട​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​സി.​മോ​ഹ​ന​ൻ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ.​കെ.​രാ​മ​ച​ന്ദ്ര​ൻ, കെ.​ജി.​സ​ന്തോ​ഷ് കു​മാ​ർ, ഒ.​സി. ശ്രീ​കു​മാ​ർ, വി.​വി.​മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.