കു​ന്പ​ള​പ്പ​ള്ളി എ​സ്‌​കെ​ജി​എം സ്കൂ​ൾ കെ​ട്ടി​ടോ​ദ്ഘാ​ട​നം നാ​ളെ
Wednesday, February 20, 2019 1:57 AM IST
നീ​ലേ​ശ്വ​രം: ക​രി​ന്പി​ൽ കു​മ്പ​ള​പ്പ​ള്ളി എ​സ്‌​കെ​ജി​എം എ​യു​പി സ്‌​കൂ​ളി​നു പു​തു​താ​യി നി​ർ​മി​ച്ച കെ​ട്ടി​ടം ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങി. കെ​ട്ടി​ടോ​ദ്ഘാ​ട​ന​വും സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പും സ്‌​കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷ​വും നാ​ളെ ന​ട​ക്കു​മെ​ന്നു സ്‌​കൂ​ൾ മാ​നേ​ജ​ർ കെ.​വി​ശ്വ​നാ​ഥ​ൻ, സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ.​ജോ​ളി ജോ​ർ​ജ്, വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ എം.​ച​ന്ദ്ര​ൻ, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ കെ.​ഭാ​ഗ്യേ​ഷ്, ചെ​യ​ർ​മാ​ൻ പി.​പ​വി​ത്ര​ൻ, വി.​സു​രേ​ന്ദ്ര​ൻ, കെ.​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
രാ​ത്രി ഏ​ഴി​ന് എം.​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. കി​നാ​നൂ​ർ-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​വി​ധു​ബാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ട്ടി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ളും ചാ​ർ​ലി ചാ​പ്ലി​ൻ ഷോ​യും ഉ​ണ്ടാ​കും. തു​ട​ർ​ന്നു സ്‌​നേ​ഹ​വി​രു​ന്നു​മു​ണ്ട്. വൈ​കു​ന്നേ​രം 4.30 ന് ​പ്രീ​പ്രൈ​മ​റി വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ സ്‌​കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ തു​ട​ങ്ങും.