ക​ലാ-​സാം​സ്കാ​രി​ക സം​ഗ​മം ന​ട​ത്തി
Wednesday, February 20, 2019 1:57 AM IST
ഉ​ദി​നൂ​ർ: നേ​രും നെ​റി​യും കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ക​ലാ-​സാം​സ്കാരി​ക പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. 'സൈ​ബ​ർ ലോ​കം സാ​ധ്യ​ത​ക​ളും ച​തി​ക്കു​ഴി​ക​ളും' എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​ർ ര​വീ​ന്ദ്ര​ൻ മ​ടി​ക്കൈ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​മോ​ദ് ആ​ണൂ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വാ​സു ചോ​റോ​ട്, വി​നോ​ദ് ആ​ല​ന്ത​ട്ട, ബാ​ല​ച​ന്ദ്ര​ൻ എ​ര​വി​ൽ, അ​നി​ൽ ഈ​യ്യ​ക്കാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യു​വ​മാ​ന്ത്രി​ക​ൻ ഉ​മേ​ഷ് ചെ​റു​വ​ത്തൂ​ർ മാ​ന്ത്രി​ക സ​ന്ധ്യ അ​വ​ത​രി​പ്പി​ച്ചു. ഡോ.​പി. ശ്രീ​രാ​ജ്, ഡോ. ​അ​മൃ​ത എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി. ഇ.​കെ. രാ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി. ​കു​ഞ്ഞ​മ്പു, എം. ​ചി​ത്ര, കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ളാ​യ ഗി​രീ​ഷ് കു​മാ​ർ പു​ഞ്ച​ക്കാ​ട്, പി.​ആ​ർ. ഓ​മ​ന​ക്കു​ട്ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തെ​ക്കെ മാ​ണി​യാ​ട്ട് വ​നി​താ വേ​ദി​യു​ടെ വ​നി​താ കോ​ൽ​ക്ക​ളി​യും ന​ട​ന്നു. സ​മാ​പ​ന സ​മ്മേ​ള​നം നാ​ട​ക​കൃ​ത്ത് പ്ര​കാ​ശ​ൻ ക​രി​വെ​ള്ളൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം വി. ​പ്ര​ഭാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​വി. ദാ​മോ​ദ​ര​ൻ, ഉ​ദി​നൂ​ർ ബാ​ല​ഗോ​പാ​ല​ൻ, സോ​ന ശ്രീ​കാ​ന്ത്, എം. ​ര​വീ​ന്ദ്ര വാ​ര്യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.