കൃ​ഷി​യ​ന്ത്ര മേ​ള 23 മു​ത​ൽ
Wednesday, February 20, 2019 1:57 AM IST
കാ​സ​ർ​ഗോ​ഡ്: കാം​പ്കോ ലി​മി​റ്റ​ഡ് മം​ഗ​ലാ​പു​രം, വി​വേ​കാ​ന​ന്ദ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റി​ന് ആ​ൻ​ഡ് ടെ​ക്നോ​ള​ജി പു​ത്തൂ​ർ, വി​വേ​കാ​ന​ന്ദ പോ​ളി​ടെ​ക്നി​ക് പു​ത്തൂ​ർ, ദ​ക്ഷി​ണ ക​ന്ന​ട പാ​ലു​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം എ​ന്നി​വ​രു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ വി​വേ​കാ​ന​ന്ദ കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് സ​യ​ൻ​സ് ആ​ൻ​ഡ് കൊ​മേ​ഴ്സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ നാ​ലാ​മ​ത് കൃ​ഷി​യ​ന്ത്ര മേ​ള 23 മു​ത​ൽ 25 വ​രെ ക​ർ​ണാ​ട​ക​യി​ലെ പു​ത്തൂ​ർ വി​വേ​കാ​ന​ന്ദ എ​ൻ​ജി​നി​യ​റിം​ന് കോ​ള​ജ് കാ​ന്പ​സി​ൽ ന​ട​ക്കും. കൃ​ഷി​യി​ലെ യ​ന്ത്ര​വ​ത്ക​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ​മാ​ണ് മേ​ള​യു​ടെ ഉ​ദ്ദേ​ശ്യം. ക​ാർ​ഷ​ിക യ​ന്ത്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന പ്ര​ദ​ർ​ശ​നം, വി​ല്പ​ന, പ്ര​വ​ർ​ത്ത​ന രീ​തി വി​ശ​ദീ​ക​ര​ണം എ​ന്നി​വ മേ​ള​യു​ടെ ഭാ​ഗ​മാ​യി ഉ​ണ്ടാ​വും. സ്വ​പ്ന​വീ​ട് എ​ക്സ്​പോ​വി​ൽ വീ​ട് നി​ർ​മാ​ണ​ത്തി​ന്‍റെ പു​തി​യ ടെ​ക്നോ​ള​ജി​ക​ളെ കു​റി​ച്ച് വി​ശ​ദ​വി​വ​ര​ങ്ങ​ൾ അ​റി​യു​വാ​ൻ സാ​ധി​ക്കും. വീ​ടി​ന്‍റെ അ​കം​മോ​ടി, പു​റം​മോ​ടി എ​ന്നി​വ വ​ർ​ധി​പ്പി​ക്കാ​നു​ള്ള സാ​ധ​ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ല്പ​ന​യും മേ​ള​യി​ൽ ഉ​ണ്ടാ​വും.
മേ​ള​യി​ൽ കൃ​ഷി​യ​ന്ത്ര​മേ​ള​യു​ടെ 154 ഉം ​സ്വ​പ്ന​വീ​ട് സം​ബ​ന്ധി​ച്ച 83 സ്റ്റാ​ളു​ക​ളു​മുണ്ടാ​കും. ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് ക​വു​ങ്ങി​ന് മ​രു​ന്ന് ത​ളി​ക്കു​ന്ന​ത് പ്ര​ദ​ർ​ശി​പ്പി​ക്കു​വാ​ൻ വേ​ണ്ട ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തീ​ക​രി​ച്ച് വ​രി​ക​യാ​ണ്.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കാം​പ്കോ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ശ​ങ്ക​ര​നാ​രാ​യ​ണ​ഭ​ട്ട്, കാ​സ​ർ​ഗോ​ഡ് റീ​ജ​ണ​ൽ മാ​നേ​ജ​ർ പ്ര​കാ​ശ്കു​മാ​ർ ഷെ​ട്ടി, കാം​പ്കോ മു​ൻ ഡ​യ​റ​ക്ട​ർ ക​രു​ണാ​ക​ര​ൻ ന​ന്പ്യാ​ർ, വി​വേ​കാ​ന​ന്ദ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ലെ പ്ര​ഫ. കെ.​അ​ജി​ത്ത്, സ​തീ​ഷ് കോ​ങ്കോ​ട്ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.