സ്വ​ത​ന്ത്ര ഏ​ജ​ന്‍​സി അ​ന്വേ​ഷി​ക്ക​ണം: ആ​ര്‍​എ​സ്പി
Wednesday, February 20, 2019 1:57 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പെ​രി​യ ക​ല്ല്യോ​ട്ടെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ ശ​ര​ത്തി​നെയും കൃ​പേ​ഷി​നെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ന്‍റെ അ​ന്വേ​ഷ​ണം സ്വ​ത​ന്ത്ര ഏ​ജ​ന്‍​സി​യെ ഏ​ല്‍​പ്പി​ക്ക​ണ​മെ​ന്ന് ആ​ര്‍​എ​സ്പി ജി​ല്ലാ നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടു. കേ​സി​ല്‍ പ്ര​തി​സ്ഥാ​ന​ത്ത് നി​ല്‍​ക്കു​ന്ന​ത് സി​പി​എം നേ​തൃ​ത്വ​മാ​ണ്. ആ​യ​തി​നാ​ല്‍ സം​സ്ഥാ​ന പോ​ലീ​സ് അ​ന്വേ​ഷി​ച്ചാ​ല്‍ യ​ഥാ​ര്‍​ത്ഥ പ്ര​തി​ക​ള്‍ ര​ക്ഷ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​കും. അ​തി​നാ​ല്‍ സ്വ​ത​ന്ത്ര​വും നീ​തി​യു​ക്ത​വു​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി യ​ഥാ​ർ​ഥ കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​ന് മു​ന്നി​ല്‍കൊ​ണ്ടു​വ​രു​ന്ന​തി​ന് സ്വ​ത​ന്ത്ര ഏ​ജ​ന്‍​സി ത​ന്നെ​യാ​ണ് അ​ഭി​കാ​മ്യ​മെ​ന്ന് മ​ര​ണ​പ്പെ​ട്ട യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ച്ച് ആ​ര്‍​എ​സ്പി നേ​താ​ക്ക​ള്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജി​ല്ലാ സെ​ക്ര​ട്ട​റി ഹ​രീ​ഷ് ബി. ​ന​മ്പ്യാ​ര്‍, അ​സി. സെ​ക്ര​ട്ട​റി ക​രീം ച​ന്തേ​ര, കു​ഞ്ഞ​ഹ​മ്മ​ദ്, സു​ഭാ​ഷ് ചീ​മേ​നി തു​ട​ങ്ങി​യ​വ​ര്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.