സ്കോ​ൾ-​കേ​ര​ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പാ​ഠ്യ​വി​ഷ​യ​ങ്ങ​ളി​ലെ സം​ശ​യ​നി​വാ​ര​ണം ടെ​ലി​ഫോ​ണി​ലൂ​ടെ
Wednesday, February 20, 2019 1:59 AM IST
കാ​സ​ർ​ഗോ​ഡ്: സ്കോ​ൾ-​കേ​ര​ള 2019 മാ​ർ​ച്ചി​ലെ ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ​ക്കു മു​ന്നോ​ടി​യാ​യി സ്കോ​ൾ-​കേ​ര​ള മു​ഖേ​ന ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി കോ​ഴ്‌​സി​ൽ വി​ദൂ​രവി​ദ്യാ​ഭ്യാ​സം ന​ട​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ടെ​ലി​ഫോ​ൺ വ​ഴി പ​ഠ​ന​വി​ഷ​യ സം​ബ​ന്ധ​മാ​യ സം​ശ​യനി​വാ​ര​ണ​ത്തി​നു വി​ദ​ഗ്ധ​രാ​യ അ​ധ്യാ​പ​ക​രു​ടെ സേ​വ​നം ന​ൽ​കു​ന്നു. 2019 ഫെ​ബ്രു​വ​രി 25 മു​ത​ൽ പ​രീ​ക്ഷ അ​വ​സാ​നി​ക്കു​ന്ന മാ​ർ​ച്ച് 26 വ​രെ വൈ​കു​ന്നേ​രം ആ​റു മു​ത​ൽ രാ​ത്രി ഒ​ന്പ​തു​വ​രെ​യാ​ണ് ടെ​ലി​ഫോ​ൺ സേ​വ​നം ല​ഭ്യ​മാ​കു​ക. ഫെ​ബ്രു​വ​രി ഒ​ന്പ​ത്, 10 തീ​യ​തി​ക​ളി​ൽ ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ച്ച കൗ​ൺ​സ​ലിം​ഗ് ക്ലാ​സി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് വി​ദ​ഗ്ധ​രാ​യ അ​ധ്യാ​പ​ക​രു​ടെ സേ​വ​നം കൂ​ടി ല​ഭ്യ​മാ​ക്കു​ന്ന​തെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. ഈ ​സേ​വ​നം എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. സം​ശ​യ​നി​വാ​ര​ണ​ത്തി​ന് വി​ളി​ക്കേ​ണ്ട അ​ധ്യാ​പ​ക​രു​ടെ പേ​ര്, വി​ഷ​യം, ഫോ​ൺ​ ന​മ്പ​ർ എ​ന്നീ വി​വ​ര​ങ്ങ​ൾ സ്കോ​ൾ-​കേ​ര​ള ജി​ല്ലാ ഓ​ഫീ​സു​ക​ളി​ലും www.scolekerala.org എ​ന്ന വെ​ബ്സൈ​റ്റി​ലും ല​ഭ്യ​മാ​ണ്.